കഴക്കൂട്ടത്ത് കാലുവാരി ..പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

0
205

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രൻ

നേതാക്കളെ മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അയച്ചുവെന്നും കഴക്കൂട്ടത്ത് പാർട്ടി നിർജീവമായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ പക്ഷം പറഞ്ഞു .ശോഭ സുരേന്ദ്രൻ തന്നെ നേരിട്ട് മണ്ഡലത്തിലെ ബൂത്ത് തിരിച്ചുള്ള കണക്കെടുക്കൽ ആരംഭിച്ചു.കണക്കും തെളിവുകളുമടക്കം ശോഭ സുരേന്ദ്രൻ ദേശീയ നേതൃത്വത്തെ സമീപിച്ചേക്കും

 കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്നും അതിന്  പ്രാദേശിക നേതാക്കൾ കൂട്ടുനിന്നു എന്നും   ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്‍റെ ആരോപണം. പ്രമുഖ നേതാവിനായി വോട്ട് മറിച്ചു. വി മുരളീധരനെ ഉന്നംവച്ചാണ് ആക്ഷേപം.

ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചു. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞു. പുതുതായി ചേര്‍ത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോര്‍ത്തിയെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here