സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.

0
111

ജനാധിപത്യത്തിൻറെ അടിസ്ഥാനപ്രമാണങ്ങൾ ഉൾക്കൊള്ളുന്ന നമ്മുടെ ഭരണഘടന മനുഷ്യരുടെ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ആണ് പ്രതിനിധാനം ചെയ്യുന്നത്. അന്ധവിശ്വാസവും അനാചാരവും മതവിശ്വാസത്തിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നതും നമ്മുടെ സാംസ്കാരിക അവബോധത്തെ മതാധിഷ്ഠിതമാക്കാനുള്ള ശ്രമംതടയേണ്ടതുണ്ട് ചരിത്രത്തെയും ശാസ്ത്രബോധത്തെയും മതവത്കരിക്കാനുള്ള ശ്രമം നടക്കുന്ന ഈ അവസരത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഭരണഘടനയുടെ ആമുഖം ഗ്രന്ഥശാല പ്രസിഡൻറ് വി. സഹദേവൻ വായിച്ചുകൊണ്ട് സദസ്സ് ആരംഭിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം ഡോക്ടർ. രാജശേഖരൻ്റെ അധ്യക്ഷതയിൽ നടന്ന സദസ്സ് കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം വി.എസ് .ബിന്ദു ഉദ്ഘാടനം ചെയ്തു . ഭൗമ ശാസ്ത്ര ക്വിസ്സിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനവും. സ്നേഹലത അവതരിപ്പിച്ച’ ഗലീലിയോ ‘ എന്ന കഥാപ്രസംഗവും സദസ്സിനോട് അനുബന്ധിച്ച് നടന്നു . ഭാഷാ ചരിത്ര പ്രചരണ സമിതി കൺവീനർ  ഗിരിജാഭായ്, ഗ്രന്ഥശാല സെക്രട്ടറി ജെ. വിനയകുമാർ, പുരോഗമന കലാസാഹിത്യസംഘം മംഗലാപുരം ഏരിയ സെക്രട്ടറി ഡോക്ടർ. ലെനിൻ ലാൽ. എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here