അഭിമുഖം/വിനോദ്  ഇല്ലംപള്ളി. “വേണു  സാറിന്‍റെ തെറി വിളി  കേള്‍ക്കല്ലേ എന്ന് പ്രാര്‍ഥിച്ചാണ്   രാവിലെ ലൊക്കേഷനില്‍ വരുന്നത്”

0
1958

പി.ജി.എസ് സൂരജ്
Photo : ഡോണി സിറിൽ പ്രാക്കുഴി

ജീവിതസാഹചര്യം  കാരണം പൂനെ ഫിലിം  ഇൻസ്റ്റിറ്റ്യൂട്ടില്‍  പഠിക്കണം എന്ന ആഗ്രഹം നടന്നില്ല. കുട്ടിക്കാലത്ത്  ഫോട്ടോയെടുക്കുമ്പോള്‍ കാമറയുടെ ഷട്ടറുകള്‍ അടയുമ്പോള്‍  തോന്നിയ കൌതുകം. ആ കൌതുകം അവസാനം ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത  ചായാഗ്രാഹകന്‍ വേണുവിന്‍റെ അടുക്കലെത്തിച്ചു. ഇന്ന് മലയാളത്തിലെ മുന്‍നിര  കാമറാമാന്മാരില്‍ ഒരാള്‍. പ്രശസ്ത കാമറമാന്‍ വിനോദ് ഇല്ലംപള്ളി തിരനോട്ടത്തിനു  അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നു.

പ്രശസ്ത ഛായാഗ്രാഹകൻ വേണുവിന്‍റെ  അസിസ്റ്റന്റ് ആയിട്ടാണല്ലോ തുടക്കം?

അതേ, സിനിമയിൽ ആദ്യം വർക്ക് ചെയ്യുന്നത് വേണു സാറിനൊപ്പമാണ്. ഏഴു കൊല്ലം ഞാൻ വേണു സാറിനോടൊപ്പം കാമറ സഹായിയായി പ്രവർത്തിച്ചു. അതിനു മുൻപ് ടി.ജി ശ്രീകുമാർ , പ്രതാപൻ തുടങ്ങിയ ടെലിവിഷൻ രംഗത്തെ കാമറാമാൻമാരുടെ സഹായി ആയിരുന്നു. കുട്ടിക്കാലം മുതൽ അമ്മ എന്‍റെ  ഓരോവർഷത്തെയും ഫോട്ടോകൾ എടുക്കും. വീടിനടുത്തുള്ള സ്റ്റിൽ ഫോട്ടോഗ്രാഫറായ സനൽ വെള്ളൂർ ഫോട്ടോ എടുക്കുമ്പോൾ ഞാനും ഒപ്പം കൂടും. കാമറയുടെ ഷട്ടറുകൾ അടയുന്നതും തുറക്കുന്നതും എനിക്കൊരു കൗതുകമായിരുന്നു. ആ കൗതുകത്തിൽ നിന്നാണ് കാമറാമാൻ ആവുക എന്ന ആഗ്രഹത്തിന്റെ തുടക്കം. കോളേജ് പഠനകാലത്തു കൂട്ടുകാരുമായി ടൂർപോകുമ്പോൾ ഫോട്ടോ എടുക്കുന്നത് ഞാനായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ നാടായ കോട്ടയത്ത് സസ്നേഹം എന്ന സിനിമയുടെ ഷൂട്ടിങ് കാണാൻ പോയത് ഇന്നും ഓർക്കുന്നു. കാമറാമാൻ വിപിൻ മോഹൻ സാർ ട്രാക് ആൻഡ് ട്രോളിയിൽ ഇരുന്നു ഷൂട്ട് ചെയ്യുന്നതും രാത്രിയിൽ എച്. എം.ഐ ലൈറ്റ് മരത്തിനു മുകളിൽ കെട്ടി വയ്ക്കുന്നതും എല്ലാം ഞാൻ ശ്രദ്ധാപൂർവം നോക്കി നിന്നു. പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ തന്നെ ഛായാഗ്രാഹകനാകുക എന്ന ചിന്ത ശക്തമായി മനസിലേയ്ക്ക് വന്നു. പൂന ഫിലിം ഇൻസ്റ്റ്യൂട്ടിൽ പോയി പഠിക്കണം എന്നായിരുന്നു മോഹം. പക്ഷെ അന്നത്തെ സാഹചര്യത്തിൽ അതൊന്നും നടന്നില്ല. ഇന്നത്തെപ്പോലെ സിനിമയിൽ വളരെ എളുപ്പം കാമറാമാനായി വരാൻ കഴിയുന്ന അവസ്ഥയായിരുന്നില്ല അന്ന്. അഞ്ചു വർഷം കൂടുമ്പോഴൊക്കെയാണ് ഒരു കാമറമാൻ ജനിക്കുന്നത്. ഒരുപാട് വർഷം അസിസ്റ്റന്റായും അസോസിയേറ്റായും പ്രവർത്തിച്ചാൽ മാത്രമേ സ്വന്തമായി ഒരു സിനിമയ്ക്ക് കാമറ ചലിപ്പിക്കാൻ പ്രാപ്തനാകുകയുള്ളൂ. ഇന്നത്തെ ഈ 5 ഡി 7 ഡി കാലത്തു ഓരോ ദിവസവും കാമറാമാന്മാർ ജനിക്കുകയല്ലേ. ഞാനും രാജീവ് രവിയും സന്തോഷ് തുണ്ടിയിലുമെല്ലാം ഒരേ കാലത്തു വേണു സാറിന്റെ കീഴിൽ ഛായാഗ്രഹണം പഠിച്ചവരായിരുന്നു. ഫിലിമിൽ ഷൂട്ട് ചെയ്യുന്ന ആ പഴയ കാലത്തെ അനുഭവ സമ്പത്തൊന്നും ഇന്നത്തെ തലമുറയ്ക്കില്ല. കേരള സിനിമാറ്റോ ഗ്രാഫേഴ്സ്സ് അസ്സോസിയേഷനിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മാത്രം പുതുതായി വന്നത് നൂറോളം കാമറാമാന്മാർ ആണ്. ആദ്യ സിനിമ ചെയ്തു കഴിഞ്ഞതിനു ശേഷം അവരിൽ പലരും എവിടെയെന്നുപോലും അറിയില്ല.
എന്റെ കാലഘട്ടത്തിൽ വന്ന സമീർ താഹിറും ഷൈജു ഖാലിദിമൊക്കെ സിനിമാറ്റൊ ഗ്രാഫിയോടു അടങ്ങാത്ത ആവേശമുള്ളവരായിരുന്നു.

താങ്കളുടെ സിനിമാ ജീവിതത്തിൽ ഗുരുവായ വേണുവിന്റെ സ്വാധീനം എത്രത്തോളമുണ്ട്?

വേണു സാറിനോടൊപ്പമുള്ള കാലം ഒരു ഇൻസ്റ്റ്യൂട്ടിൽ പഠിക്കുന്ന അനുഭവമായിരുന്നു. സാറിന്റെ കൂടെ ജോലി ചെയ്യുമ്പോൾ നമ്മൾ വളരെ ശ്രദ്ധിച്ചേ നിക്കൂ. എവിടെയെങ്കിലും അശ്രദ്ധമായി നിന്നാൽ സാറ് നന്നായി വഴക്കുപറയുമായിരുന്നു. രാവിലെ ലൊക്കേഷനിൽ വരുമ്പോൾ തന്നെ ദൈവമേ ഇന്ന് തെറി കേൾക്കരുതേ എന്ന് പ്രാർഥിക്കും. ഒരു കാമറ മാൻ വെറും മീറ്റർ റീഡിങ്ങിനപ്പുറം മനുഷ്യ ജീവിതം കൂടി പഠിക്കണം എന്ന് വേണു സാർ എപ്പോഴും പറയും. സിനിമയുടെ സുഖലോലുപതകളിൽ നിന്ന് ചുറ്റുമുള്ള ജീവിതത്തെ കാണാത്ത ലാളിത്യമുള്ള ജീവിതത്തിനുടമയാണ് അദ്ദേഹം. സാധാരണക്കാരുടെ ജീവിതത്തിന്റെ നേർ ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഫ്രെയിമും. തെറ്റ് കണ്ടാൽ ആദ്യം ദേഷ്യപ്പെടുമെങ്കിലും പിന്നീട് എന്താണ് ആ തെറ്റെന്നു കാര്യമായി നമുക്ക് പറഞ്ഞു തരും. വഴക്കു കേൾക്കുന്ന സമയത്തു വിഷമം വരുമെങ്കിലും പിന്നീട് സാർ വിളിച്ചു കാര്യകാരണ സഹിതം ആ തെറ്റിന്റെ വ്യാപ്തിയെ കുറിച്ച് പറഞ്ഞു തരുമ്പോൾ നമുക്ക് കൃത്യമായി അത് മനസിലാകാറുണ്ട്. അമേരിക്കയിൽ ഒരു സിനിമയുടെ ഷൂട്ടിന് പോയപ്പോൾ ഞാൻ മീറ്റർ ബാഗ് മറന്നു വച്ചു. പ്രൊഡക്ഷൻ കൺട്രോളർ വഴി സാർ അത് വാങ്ങിയെങ്കിലും എന്നെ നന്നായി വഴക്കു പറഞ്ഞു. മീറ്റർ ബാഗ് സൂക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. തൊഴിലിനോട് എപ്പോഴും ആത്മാർഥതയോടെ നിന്ന് നമ്മുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം എന്ന് പഠിച്ചത് വേണു സാറിൽ നിന്നാണ്. ഇപ്പോൾ എന്റെ കൂടെ നിൽക്കുന്ന അസിസ്റ്റൻസിനോടും ഞാൻ അതുപോലെ തന്നെയാണ് പെരുമാറുന്നത്. വേണു സാറിൽ നിന്ന് പഠിച്ച പാഠങ്ങൾ അവർക്കും ഞാൻ പകർന്നു കൊടുക്കുന്നുണ്ട്.

പ്രശസ്ത കാമറാമാന്മാരായ രാജീവ് രവിയും മധു നീലകണ്ഠനുമായും താങ്കൾ വർക്ക് ചെയ്തിട്ടുണ്ടല്ലോ?

രാജീവ് രവിയും മധു നീലകണ്ഠനും ഫിലിം ഇൻസ്റ്റ്യൂട്ടിൽ വേണു സാറിന്റെ ശിഷ്യന്മാർ ആയിരുന്നു. ഞാൻ അപ്പോഴേക്കും സാറിനോടൊപ്പം അസിസ്റ്റന്റായി സിനിമകളിൽ ജോലി ചെയ്യുന്ന സമയമാണ്. ഇൻസ്റ്റ്യൂട്ടിലെ പഠനം കഴിഞ്ഞു അവർ ഇരുവരും വേണു സാറിനോടൊപ്പം തന്നെ ജോയിൻ ചെയ്തു. സമാന ചിന്തയും ഒരേ കാഴ്പ്പാടുകളും ഉള്ളവരായിരുന്നു ഞങ്ങൾ മൂന്നുപേരും. രാജീവ് രവിയും മധു നീലകണ്ഠനുമെല്ലാം പിന്നീട് ഹിന്ദി സിനിമകൾക്ക് വേണ്ടിയും കാമറ ചലിപ്പിച്ചു. ഇന്ന് ഇന്ത്യയിലെ മികച്ച കാമറാമാന്മാരുടെ പട്ടികയിൽ അവർ രണ്ടുപേരും ഉണ്ട്. അവരുടെയെല്ലാം ആദ്യ സിനിമകളിൽ ഞാനായിരുന്നു അസോസിയേറ്റ് കാമറ മാൻ. എല്ലാത്തരത്തിലുള്ള സിനിമകളും രാജീവ് ചെയ്യുമെങ്കിലും റിയലിസ്റ്റിക് സ്വഭാവത്തിൽ നിൽക്കുന്ന ചിത്രങ്ങളായ അന്നയും റസൂലും, കമ്മട്ടിപ്പാടവും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും , ഗ്യാങ്സ് ഓഫ് വസേപൂറുമൊക്കെ ആണ് എനിക്കേറ്റവും ഇഷ്ട്ടമുള്ള ചിത്രങ്ങൾ. എനിക്കും അത്തരം സമാന്തര സിനിമകൾ ചെയ്യാനായിരുന്നു താൽപ്പര്യം. എന്നാൽ ഒരു കൊമേഷ്യൽ സിനിമ ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന പ്രതിഫലം ഒരിക്കലും ഒരു സമാന്തര സിനിമയിൽ നിന്നും കിട്ടില്ല. ജീവിക്കാൻ കാശ് വേണമല്ലോ. രാജീവ് രവിയ്ക്കും മധു നീലകണ്ഠനും ആദ്യം മുതൽ തന്നെ മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു.

നോർമൽ ലൈറ്റിൽ ഷൂട്ട് ചെയ്യാനാണോ ആർട്ടിഫിഷ്യൽ ലൈറ്റിൽ ഷൂട്ട് ചെയ്യാനാണോ താങ്കൾക്ക് കൂടുതൽ ഇഷ്ടടം?

നോർമൽ ലൈറ്റിൽ ചിത്രീകരിക്കാനാണ് എനിക്ക് കൂടുതൽ ഇഷ്ട്ടം. പക്ഷേ എല്ലായിപ്പോഴും അങ്ങനെ ചെയ്യാൻ കഴിയില്ല. ഓരോ സിനിമയുടെയും സ്വഭാവം അനുസരിച്ചാണ് ലൈറ്റിംഗ് പാറ്റേൺ തീരുമാനിക്കുന്നത്. ഞാൻ കാമറ ചെയ്ത മാസ്റ്റർ പ്പീസുപോലെ ഒരു മുഴുനീള മാസ്സ് എന്റെർടൈനറിൽ ഒരിക്കലും നമുക്ക് നോർമൽ ലൈറ്റ് ഉപയോഗിക്കാൻ കഴിയില്ല. പക്ഷേ എന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് അത്തരം സിനിമകളിലും നോർമൽ ലൈറ്റ് ഉപയോഗിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. പുള്ളിക്കാരൻ സ്റ്റാറായിലും മാസ്റ്റർപ്പീസിലും മമ്മൂക്കയെ കൂടുതൽ സുന്ദരനാക്കുക എന്നത് കാമറാമാൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടു തന്നെ മാക്സിമം ആർട്ടിഫിഷ്യൽ ലൈറ്റ് ഉപയോഗിച്ച് കൂടുതൽ തെളിമയുള്ള ദൃശ്യങ്ങൾ ഒരുക്കാൻ ഞാൻ ശ്രമിക്കും. ഇപ്പോൾ ചിത്രീകരിക്കുന്ന ആനയെ പൊക്കിയ പാപ്പാൻ എന്ന ചിത്രത്തിൽ കൂടുതലും നോർമൽ ലൈറ്റിലാണ് ചിത്രീകരിക്കുന്നത് . വളരെ സമയമെടുത്തു ചിത്രീകരിക്കുന്ന ചിത്രങ്ങളിലാണ് നോർമൽ ലൈറ്റ് ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ചെയ്യാൻ കഴിയുന്നത്. നമ്മളെ സപ്പോർട്ട് ചെയ്യുന്ന തിരക്കില്ലാത്ത ആർട്ടിസ്റ്റുകളും സംവിധായകരും കൂടെയുണ്ടെങ്കിൽ മാത്രമേ അത്തരം പരീക്ഷങ്ങളിലൂടെ ഒരു കാമറാമാന് സഞ്ചരിക്കാൻ കഴിയൂ.

മമ്മൂട്ടി ചിത്രമായ മാസ്റ്റർപീസിലെ അനുഭവങ്ങൾ?

മാസ്റ്റർപീസ് തുടങ്ങുന്നതിനു മുൻപേ എനിക്ക് വലിയ ടെൻഷൻ ആയിരുന്നു. വേണു സാറിനോടൊപ്പം കുറെ മമ്മൂക്ക ചിത്രങ്ങളിൽ ഞാനും വർക്ക്‌ ചെയ്തിട്ടുണ്ട്. അവർ തമ്മിൽ ഷൂട്ടിനിടയിൽ ആരോഗ്യപരമായ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ പതിവായിരുന്നു. എന്നാൽ മാസ്റ്റർപീസിൽ മമ്മൂക്ക വളരെ നന്നായി തന്നെ എന്നോട് സഹകരിച്ചു. ഞാനും മമ്മൂക്കയും തമ്മിൽ വളരെ പെട്ടെന്ന് തന്നെ സിങ്കായി. ഫോക്കസ് നോക്കുമ്പോഴാണ് ഒരു നടൻ കൂടുതൽ നമ്മളോട് സഹകരിക്കേണ്ടത്. അപ്പോഴെല്ലാം മമ്മൂക്ക നമ്മുടെ കൂടെ തന്നെ നിന്നു . മോഹൻലാൽ സാറിന്റെ ഗ്രാന്റ്മാസ്റ്ററിലും കനലിലുമാണ് ഞാൻ കാമറ ചലിപ്പിച്ചത്. ലാൽ സാർ എപ്പോഴും തമാശയൊക്കെയായി നമ്മുടെ കൂടെത്തന്നെ നിൽക്കും.


കാമറ ചെയ്യുമ്പോൾ താരങ്ങൾ അനാവശ്യമായി ഇടപെടാറുണ്ടോ?


അനാവശ്യമായി ഇതുവരെ ഇടപെട്ടിട്ടില്ല. ഇടപെടുന്ന കാര്യങ്ങളിൽ വ്യക്തതയുണ്ടെകിൽ ഞാൻ അംഗീകരിക്കാറുണ്ട് . നമ്മളെകാലും സിനിമയിൽ അനുഭങ്ങൾ ഉള്ള അഭിനേതാക്കൾ ചില ഉപദേശങ്ങൾ ഒക്കെ തരാറുണ്ട്. പറയുന്ന കാര്യങ്ങൾ ശരിയെന്നു തോന്നിയാൽ എന്റെ അസിസ്റ്റന്റ് പറയുന്നത്വരെ  അംഗീകരിക്കുന്ന ആളാണ് ഞാൻ. മറ്റുള്ളവർ പറയുന്ന കാര്യങ്ങളിൽ ഈഗോ തോന്നാതിരിക്കുക എന്നതാണ് പ്രധാനം.

എങ്ങനെയാണ് ഒരു ചിത്രത്തിന്റെ കളർ പാറ്റേൺ താങ്കൾ സെലക്ട് ചെയ്യുന്നത് ?

കഥയുടെ സ്വഭാവം അനുസരിച്ചു സംവിധായകന്റെ മനസ്സിൽ ഒരു കളർ ടോൺ കാണും. സംവിധായകനും കാമറാമാനും ഒന്നിച്ചുള്ള നിരന്തര ചർച്ചകൾക്ക് ശേഷമായിരിക്കും അവസാനമായി ഒരു കളർ പാറ്റേൺ തീരുമാനിക്കുന്നത്. ചിലപ്പോൾ നമ്മൾ മനസിൽ വിചാരിക്കുന്ന കളർ ഷൂട്ട്‌ ചെയ്തു തുടങ്ങുന്ന സമയത്തു ലഭിക്കാറില്ല. ലൈറ്റിങ്ങിലും കലാസംവിധാനത്തിലും കോസ്റ്റ്യൂ മിലും അത്രയേറെ ശ്രദ്ധിച്ചാൽ മാത്രമേ മുൻകൂട്ടി നിശ്ചയിക്കുന്ന കളർ പാറ്റേൺ നമുക്ക് സൃഷ്ട്ടിക്കാൻ കഴിയൂ. ഈ അടുത്തിടെ ചിത്രീകരണം കഴിഞ്ഞ ചാക്കോച്ചന്റെ ജോണി ജോണി എസ് അപ്പാ എന്ന ചിത്രത്തിൽ വളരെ ഓഫ് ആയ കളറുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈനർ ആയ സമീറ സനീഷ് എന്റെ ഇഷ്ട്ടത്തിനനുസരിച്ചുള്ള കളറുകൾ കൊണ്ടാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. ഉടൻ ചിത്രീകരണം തുടങ്ങുന്ന നാദിർഷായുടെ ചിത്രത്തിൽ കടും കളറുകൾ ആണ് ഉപയോഗിക്കുന്നത്.

കഠിനാധ്വാനം ചെയ്തിട്ടും വേണ്ടത്ര പ്രേക്ഷക ശ്രദ്ധ കിട്ടാതെ പോയ സിനിമകൾ ഉണ്ടോ?


ഞാൻ ഒരുപാട് അധ്വാനിച്ച ഒരു ചിത്രമായിരുന്നു ഒറീസ്സ. മറ്റു ചില കാരണങ്ങൾ കൊണ്ട് ചിത്രം വേണ്ടത്ര പ്രേക്ഷ ശ്രദ്ധ ലഭിക്കാതെപോയി. ഒറീസയിലെ ചുട്ടുപൊള്ളുന്ന വെയിലായിരുന്നു ഷൂട്ട്. ഗോൾഡൻ കളർ ടോൺ കൊണ്ടുവരാൻ വേണ്ടി ഒരുപാട് ബുദ്ധിമുട്ടി. സിനിമയുടെ മാർക്കറ്റിങ്ങിനെക്കുറിച്ചു വേണ്ടത്ര ധാരണയില്ലാത്ത ഒരു നിർമ്മാതാവായിരുന്നു അത്. ഒരു ചിത്രത്തിന്റെ ബഡ്ജറ്റിന് അനുസരിച്ചായിരിക്കും ലൈറ്റും ജിബും ക്രയിനും പോലുള്ള ഉപകരണങ്ങൾ ഒക്കെ ചിത്രീകരണത്തിന് ഉപയോഗിക്കുന്നത്. അനാവശ്യമായി ഒരു ലൈറ്റ് പോലും ലൊക്കേഷനിൽ വെറുതെ വച്ചിരിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. ഓരോ ദിവസവും ആയിരക്കണക്കിന് രൂപയാണ് പ്രൊഡ്യൂസർ അറിയാതെ സിനിമയുടെ മൊത്ത ബഡ്ജറ്റിൽനിന്ന് പോകുന്നത്. ഒറീസ്സയിൽ അത്തരം നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

കാമറാമാനും സംവിധായകനും തമ്മിലുള്ള തർക്കങ്ങൾ സിനിമയെ എങ്ങനെ ബാധിക്കുന്നു?



ആരോഗ്യകരമായ തർക്കങ്ങൾ എപ്പോഴും സിനിമയിൽ നല്ലതാണ്. ഒരു സംവിധായകനെ പോലെ തന്നെ സിനിമയിൽ പ്രാധാന്യം ഉള്ള ആളാണ് കാമറാമാനും. ഒരു സംവിധായകനും തിരക്കഥാകൃത്തും പേപ്പറിൽ എഴുതിവയ്ക്കുന്ന കാര്യങ്ങൾ അതേ ഫീലിൽ കാമറയിലൂടെ ചിത്രീകരിക്കുന്ന അത്യന്തം ശ്രമകരവും ഭാവനാപൂർണ്ണവുമായ ജോലിയാണ് ഓരോ ഛായാഗ്രാഹകനും വഹിക്കുന്നത്. ഉറങ്ങുമ്പോൾ സ്വപ്നം കാണുന്ന നായകനും നായികയും എന്നുള്ളത് പ്രേക്ഷന് അനുഭവവേദ്യമാക്കിക്കൊടുക്കുന്നിടത്താണ് ഒരു കാമറാമാന്റെ വിജയം. പ്രശസ്ത ഛായാഗ്രാഹകനായ ബാലു മഹേന്ദ്ര പറഞ്ഞിരിക്കുന്നത് മികവിന്റെ ക്രഡിറ്റ് എപ്പോഴും സംവിധായകനും കാമറാമാനും ഒരേപോലെ അവകാശപ്പെട്ടതാണ് എന്നാണ്. ഒരു സിനിമയിൽ സവിധായകനെക്കാളും ശാരീരികവും മാനസികവുമായ വെല്ലുവിളി അനുഭവിക്കുന്നത് കാമറാമാനാണ്. ആ വെല്ലുവിളി ഞാൻ ഇപ്പോൾ നന്നായി ആസ്വദിക്കുന്നു. ഒരുപാട് കഠിനാധ്വാനം ചെയ്ത പല സിനിമകൾക്കും എനിക്ക് പറഞ്ഞ പ്രതിഫലം കിട്ടിയിട്ടില്ല. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ എല്ലാം കഴിഞ്ഞിട്ട് തരാം എന്ന് പറയും. പക്ഷേ സിനിമയുടെ കളറിംഗ് ഉൾപ്പെടെ ഉള്ള എല്ലാ ജോലികളും കഴിഞ്ഞതിന് ശേഷം കാമറാമാന് പലപ്പോഴും ബാക്കി പ്രതിഫലം കിട്ടാറില്ല എന്നതാണ് വസ്തുത. പടം ഇറങ്ങി വേണ്ടത്ര വിജയമായാൽ പ്പോലും ചില നിർമ്മാതാക്കൾ പറഞ്ഞ കാശ് തരാറില്ല.

കഥ നോക്കിയാണോ സിനിമകൾ താങ്കൾ സെലക്ട് ചെയ്യുന്നത് ?


ബന്ധങ്ങൾക്ക്‌ ജീവിതത്തിൽ വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ആളാണ് ഞാൻ. സിനിമകൾ കൂടുതലായും സെലക്ട് ചെയ്യന്നത് ഊഷ്മളമായ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും അടിസ്ഥാനത്തിലാണ്. സ്ക്രിപ്റ്റ് നോക്കാറില്ല എന്നല്ല അതിന്റെ അർത്ഥം. ഞാൻ ചെയ്തിട്ടുള്ള എന്റെ സുഹൃത്തുക്കളുടെ സിനിമകൾ എല്ലാം നല്ല സബ്‌ജക്റ്റുകൾ കൂടി ആയിരുന്നു. വൈവിധ്യമായ കഥാപശ്ചാത്തലവും ഞാൻ നോക്കാറുണ്ട്. മാസ്റ്റർപീസുപോലുള്ള ഒരു ഹൈപ്പർ മാസ്സ് പടം ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത സിനിമയായിരുന്നു. സ്വിസ് പാൻ പോലുള്ള ടെക്നിക്കുകൾ ഉപയോഗിച്ചുള്ള അത്തരം മാസ്സ് പടങ്ങളും എനിക്ക് വഴങ്ങും എന്ന് തെളിയിക്കണമായിരുന്നു.

താങ്കളുടെ കാമറാകണ്ണിലൂടെ കണ്ട അത്ഭുദപ്പെടുത്തിയ പെർഫോമൻസുകൾ ഏതൊക്കെയാണ്?


എന്നെ പലപ്പോഴും അത്ഭുദപ്പെടുത്തിയിട്ടുള്ള ഒരു നടനാണ് ചെമ്പൻ വിനോദ്. അഭിനയത്തിന്റെ അനായാസത ഞാൻ പലപ്പോഴും ചെമ്പനിൽ കണ്ടിട്ടുണ്ട്. വളരെ സ്വാഭാവികമായി അഭിനയിക്കുകയാണ് എന്ന തോന്നൽ അനുഭവപ്പെടാതെയാണ് ചെമ്പൻ വിനോദ് അഭിനയിക്കുന്നത്. ഒരു സെക്കന്റ് ക്ലാസ്സ് യാത്രയിലും ഇപ്പൊ ചിത്രീകരണം നടക്കുന്ന ആനയെപോക്കിയ പപ്പാനിലുമൊക്കെ ചെമ്പൻ ശരിക്കും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആ അനായാസത കണ്ട് പലപ്പോഴും കാമറയിൽ നിന്ന് കണ്ണെടുത്തു ഞാൻ ചെമ്പനെ നോക്കിയിരുന്നിട്ടുണ്ട്. അതുപോലെ എന്നെ വിസ്മയിപ്പിച്ച മറ്റൊരു ആർട്ടിസ്റ്റാണ് നിത്യാമേനോൻ. ടി.കെ രാജീവ് കുമാർ സാർ സംവിധാനം ചെയ്ത തത്സമയം ഒരു പെൺകുട്ടിയിൽ നിത്യാമേനോൻ ആയിരുന്നു നായിക.

താങ്കളുടെ കാമറയിലൂടെ കണ്ട ഏറ്റവും സുന്ദരനായ നടൻ ആരാണ്?

നായക നടന്മാരിൽ സുന്ദരൻ മമ്മൂക്ക എന്ന കാര്യത്തിൽ ആർക്കാണ് തർക്കമുണ്ടാവുക. 69 മതെ വയസ്സിലും നാൽപതു വയസ്സിൽ കൂടുതൽ കാഴ്ചയിൽ തോന്നിക്കാത്ത നടൻ മമ്മൂക്കയല്ലാതെ ലോകത്തു വേറെ ആരും കാണില്ല. എന്റെ കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ആ സൗന്ദര്യത്തിൽ അല്പംപോലും കോട്ടം തട്ടാതെ പ്രേക്ഷരുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്.


ഒരു സാധാരണ സിനിമാറ്റോഗ്രാഫറിൽ നിന്ന് ഒരു മാസ്റ്റർ സിനിമാട്ടോഗ്രാഫർ ആവാൻ എന്തൊക്കെയെന്ന് ചെയ്യേണ്ടത്?

ഒരു സാധാരണ കാമറാമാൻ അകാൻ എല്ലാർക്കും കഴിയും പക്ഷേ ഒരു മാസ്റ്റർ കാമറാമാൻ ആകാൻ ഒരുപാടു കാര്യങ്ങളിൽ നിരന്തരമായ അധ്വാനം വേണം. സിനിമാറ്റോഗ്രാഫിയുടെ എല്ലാ മേഖലകളിലും ആഴത്തിൽ ഉള്ള അറിവാണ് ആദ്യം വേണ്ടത് .
നല്ലൊരു വായനക്കാരനാകുക. ഒരു നല്ല വായനക്കാരനാവുക വഴി നമ്മുടെ മുന്നിൽ തെളിയുന്ന ദൃശ്യ ബോധവും മനുഷ്യ ജീവിതത്തിന്റെ യഥാർഥ ചിത്രങ്ങളും ഛായാഗ്രഹണത്തിൽ ഒരുപാട് സഹായിക്കും. മികച്ച സംവിധായകരുടെ കൂടെ ജോലിചെയ്യുമ്പോൾ കൂടിയാണ് ഒരു മാസ്റ്റർ കാമറാമാൻ ഉണ്ടാകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. സന്തോഷ് ശിവനും വേണു സാറിനെയും പോലുള്ളവർ അവരുടെ മികച്ച വർക്കുകൾ ചെയ്തത് ഭരതന്റേയും പത്മരാജന്റെയും മണിരത്നത്തിന്റെയും ചിത്രങ്ങളിൽ ആയിരുന്നു. മികച്ച പ്രതിഭകൾ ഒരുമിക്കുമ്പോൾ ആണ് ക്ലാസ്സിക് വർക്കുകൾ ഉണ്ടാകുന്നത്.

ഓരോ കാമറാമാന്മാർക്കും അവരുടേതായ ചില പ്രത്യേകതകൾ കാണും. താങ്കളിലെ കാമറാമാനെ സ്വയം വിലയിരുത്തുമ്പോൾ ?

ഏതെങ്കിലും ഒരു സ്റ്റെൽ ഓഫ് മേക്കിങ് പിൻതുടരുന്ന ആളല്ല ഞാൻ. ഓരോ സിനിമയ്ക്കും അനുസരിച്ചു വ്യത്യസ്തമായ ശൈലിയിൽ കാമറ ചെയ്യനാണ്‌ ഞാൻ ശ്രമിക്കുന്നത്. എങ്കിലും വളരെ കോൺട്രാസ്റ്റ് കൂട്ടി വിഷ്വൽസ് എടുക്കുന്നതാണ് എന്റെ സ്റ്റൈൽ എന്ന് ഞാൻ വിശ്വസിച്ചു പോരുന്നു. സന്തോഷ് ശിവൻ കാമറ ചെയ്യുമ്പോൾ വൈഡ് ലെൻസ് ഉപയോഗിച്ച് ക്ലോസ് ആയുള്ള ഷോട്ടുകൾ എടുക്കാറുണ്ട്. ബാലു മഹന്ദ്ര ബാക് ലൈറ്റ് ആണ് കൂടുതൽ ഉപയോഗിക്കുന്നത്. പക്ഷെ ബാക്ക് ലൈറ്റിൽ ഷൂട്ട് ചെയ്യനായി ഉച്ചയ്ക്ക് ശേഷമാണു അദ്ദേഹം ചിത്രീകരണം തുടങ്ങുന്നത് തന്നെ. നമ്മുടെ ബഡ്ജറ്റു വച്ചു നോക്കുമ്പോൾ ഒരിക്കലും അത്തരം പരീക്ഷണങ്ങൾ ചെയ്യാൻ കഴിയില്ല. ആർട്ടിസ്റ്റുകളുടെ ഡേറ്റിനു അനുസരിച്ചു വളരെ പെട്ടെന്നും എന്നാൽ മികച്ച നിലവാരത്തിലും ആണ് നമ്മൾ മലയാളികൾ സിനിമകൾ ഒരുക്കുന്നത്.

ഇതുവരെ ചിത്രീകരിച്ചതില്‍ പരീക്ഷണ സ്വഭാവത്തില്‍ നിന്നുകൊണ്ട് ചിത്രീകരിച്ച ഏതെങ്കിലും സിനിമകൾ ഉണ്ടോ?

ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത തത്സമയംഒരുപെൺകുട്ടി എന്ന ചിത്രം എനിക്ക് മറക്കാൻ കഴിയാത്ത എക്സ്പീരിയൻസായിരുന്നു.ഒരു ചാനൽറിയാലിറ്റി ഷോയുടെ പശ്ചാത്തലത്തിൽനിന്നുകൊണ്ട് കഥ പറഞ്ഞ ചിത്രമായിരുന്നു അത്. ആദ്യമായി മലയാള സിനിമയില്‍ സോണി എഫ്.ത്രീ എന്ന കാമറ ഉപയോഗിച്ചത്തു ഈ ചിത്രംത്തിനു വേണ്ടി ആയിരുന്നു.ആ സമയത്ത് ഡിജിറ്റൽ കാമറ വരുന്ന സമയമാണ്. പല തരം വ്യത്യസ്തമായ കാമറകൾഉപയോഗിച്ചായിരുന്നു ചിത്രീകരണം.ടി.വി റിയാലിറ്റി ഷോ വരുന്ന ഭാഗങ്ങളില്‍ എല്ലാം ടെലിവിഷൻ കാമറകളും ഗോ പ്രൊ പോലയുള്ള വളരെ ചെറിയ കാമറകളും ഉപയോഗിച്ചു. വിമാനത്താവളത്തില്‍ നിന്നുംസൂരാജ് വരുന്ന രംഗങ്ങളൊക്കെ ചിത്രീകരിച്ചത് സ്കേറ്റിംഗ് റിഗ് എന്നപ്രത്യേകതരം ഉപകരണത്തില്‍ കാമറഘടിപ്പിച്ചാണ്. അത്തരം പുതിയ ഉപകരണങ്ങൾഎല്ലാം മലയാള സിനിമയ്ക്ക്‌ പരിചയപ്പെടുത്തിയത് തത്സമയംഒരുപെൺകുട്ടിഎന്ന ചിത്രമായിരുന്നു.ഞാൻവർക്ക് ചെയ്ത സംവിധായകരില്ഏകറ്റവും നന്നായികഥ നമുക്ക് പറഞ്ഞുതരുന്നത്‌ ടി.കെ രാജീവ് കുമാറാണ്. അദ്ധേഹത്തിന്റെ ഹിന്ദിചിത്രങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ഞാൻ അസോസിയേറ്റ് കാമറാമാൻ ആയിരുന്നു. സിനിമയുടെ സാങ്കേതിക കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവുള്ള നല്ലൊരു ടെക്നീഷ്യൻകൂടിയാണ് അദ്ദേഹം.

ഫിലിം കാമറയില്‍ നിന്ന് ഡിജിറ്റൽ കാമറയിലേയ്ക്കുള്ള മാറ്റത്തെതാങ്കൾഎങ്ങനെ നോക്കിക്കാണുന്നു?

എനിക്ക് കൂടുതലും ഇഷ്ട്ടം ഫിലിം കാമറയില്ഷൂ്ട്ട്‌ ചെയ്യാനാണ്.സിനിമയ്ക്ക്‌ അതിന്റേതായ ഒരു ഗൗരവ സ്വഭാവം നിലനിർത്താൻ ഫിലിമിനുകഴിഞ്ഞിരുന്നു. അത്രയും ശ്രദ്ധിച്ചു മാത്രമേ നമ്മൾഷൂട്ട്‌ ചെയ്യുകയുള്ളൂ.വലിയ രീതിയിലുള്ള പഠനത്തിന്റെ ആവിശ്യമില്ലാതെ തന്നെ ആർക്കുംസിനിമഎടുക്കാം എന്ന അവസ്ഥയാണ് ഡിജിറ്റല്‍ കാമറകൾ വന്നതോടെ സംജാതമായിരിക്കുന്നത്.ഫിലിം കാമറയിലെ സിനിമാ ചിത്രീകരണം എന്ന്പറയുന്നത് വെറുതെ വന്നങ്ങു ചെയ്തുപോകുന്ന ഒന്നല്ല. ഡിജിറ്റല്‍ കാമറകളിലെഎൽ .സി.ഡി മോണിറ്ററുകളിൽ ഫിലിമിനു  പുറത്തുള്ള ദൃശ്യങ്ങളും കാണാറുണ്ട്‌.അതുകൊണ്ട് തന്നെ ഫിലിം കാമറയിലെ വ്യൂ ഫൈണ്ടറിലൂടെ നോക്കുന്ന എകാഗ്രതഒരിക്കലും ഒരു ഡിജിറ്റല്‍ കാമറയിലെ എൽ.സി.ഡി യിലൂടെ നോക്കുമ്പോൾനമുക്ക്ലഭിക്കുകയില്ല. ഡിജിറ്റല്കാമറയുടെ തുടക്കകാലത്ത്‌ പലർക്കും അത് വലിയബുദ്ധിമുട്ടായിരുന്നു. ഇപ്പോൾഫിലിം പ്രോസസ്സിങ്നടത്തുന്നഇന്ത്യയിലെഒട്ടുമിക്ക ലാബുകളും ഇല്ലാതായിരിക്കുന്നു.

താങ്കൾക്ക് ചിത്രീകരിക്കാൻഏറ്റവും ഇഷ്ട്ടമുള്ള കാമറ ഏതാണ്?

ആരി അലക്സ എന്ന കാമറ യാണ് എനിക്ക് ഷൂട്ട്‌ ചെയ്യുമ്പോൾഏറ്റവുംഇഷ്ട്ടം തോന്നിയിട്ടുള്ള കാമറ. അലക്സയില്ഷൂുട്ട്‌ ചെയ്യുമ്പോള്‍ ഫിലിംകാമറയുടെ കളർ ടോൺഏറെക്കുറെ നമുക്ക് കിട്ടാറുണ്ട്. ഫിലിം കാമറയില്ഉുള്ളതുപോലെതന്നെ ഒരു വ്യൂ ഫൈണ്ടർ അലക്സയിൽനമുക്ക് കാണാൻകഴിയും.കഥഅനുസരിച്ച് ഞാൻചിലപ്പോൾറെഡ് കാമറയും ഉപയോഗിക്കാറുണ്ട്.മറ്റ്കാമറയുംആയി താരതമ്യം ചെയ്യുമ്പോൾഅലക്സയാണ് എനിക്ക് കൂടുതൽഇഷ്ട്ടം.

ഡി.ഐ.പോലുള്ള അത്യാധുനിക കളറിംഗ് സംവിധാനത്തെ ഇന്നത്തെ കാമറമാന്മാരും ടെക്നീഷ്യന്മാരും അനാവിശ്യമായി ഉപയോഗിക്കുന്നു എന്ന് തോന്നുന്നുണ്ടോ?

പണ്ട് ഇത്തരം സംവിധാനങ്ങൾ ഒന്നും ഇല്ലാത്ത കാലത്ത് സിനിമയിൽവന്ന ആളാണ് ഞാൻ. അന്ന് ചിത്രീകരണ സമയത്ത് തന്നെ വളരെ ശ്രദ്ധയോടെ ഓരോ സീനിനുംഅനുസരിച്ചുള്ള കളറുകൾ സൃഷ്ട്ടിച്ചും ലൈറ്റപ്പ് ചെയ്തുമായിരുന്നു ഷൂട്ടിംഗ്നടന്നിരുന്നത്.ഇന്ന് എന്ത് പാളിച്ച ഉണ്ടായാലും നമുക്ക് അത് ഡി.ഐ യിൽ ശരിയാക്കാം എന്ന് ചില സംവിധായകരും കാമറാമാന്മാരുംപറയാറുണ്ട്. ശരിക്കുംടെക്നീഷ്യൻമാരുടെകഴിവിനെ ഇല്ലാതാക്കുന്ന ഒരു പരിപാടിയാണത്. ഇന്നത്തെസാഹചര്യത്തില്‍ ഡി.ഐ (digital intermediate. കളറിങ് ചെയ്യുന്ന രീതി)ചെയ്യാതെ നമുക്ക് തീയേറ്ററില്‍ സിനിമ കാണിക്കാൻകഴിയാത്ത അവസ്ഥയാണ്.ലൈറ്റ് അല്പ്പംകുറഞ്ഞാലും കോണ്ട്രാസ്റ്റ്കുറഞ്ഞാലും ഒക്കെ നമ്മുടെ ഇഷ്ട്ടത്തിനനുസരിച്ചു എന്തുമാറ്റവും വരുത്താൻഇന്ന് കഴിയും. കാമറമാൻ ശരിക്കും ശരിയായ ആങ്കിളില്‍ ഷൂട്ട്‌ ചെയ്താൽ മാത്രം മതി എന്ന  അവസ്ഥ ആയിരിക്കുന്നു.പണ്ട്മാജിക്ക്ലൈറ്റ് വരുന്ന സമയതാണ് ഒരു കാമറാമാൻ ഏറ്റവും ടെൻഷൻ അനുഭവിക്കുന്നത്. സൂര്യൻ അസ്തമിക്കുന്നതിനു തൊട്ടുമുൻപുള്ള മിനിറ്റുകളിൽസൂര്യപ്രകാശം ഒരുഗോൾഡൻ ടോണിൽ വരാൻതുടങ്ങും. പ്രകൃതി നമുക്കുവേണ്ടി ഒരുക്കിത്തരുന്ന ആ മനോഹരമായ കളർടോൺ ചിത്രീകരിക്കുക എന്നത് ഏതൊരു ഛായാഗ്രാഹകനും ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. സൂര്യപ്രകാശം വരുന്ന കൃത്യമായ സ്പോട്ട്മനസ്സിലാക്കി എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ്നമ്മൾ അത്ചിത്രീകരിക്കുന്നത്. എന്നാൽ ഇന്ന് അത്തരം കളർടോണുകൾ എല്ലാം കംപ്യൂട്ടറിന്റെ സഹായത്തോടെ നമുക്ക്സൃഷ്ടിച്ചെടുക്കാൻ സാധിക്കും.

താങ്കളുടെ ആദ്യത്തെ സിനിമയിൽ ചായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി എന്ന് എഴുതി കാണിക്കുമ്പോൾ ഉണ്ടായ അനുഭവം?

പണ്ട് ഞാൻഅസിസ്റ്റന്റ്റ് ആയിരിക്കുന്ന കാലത്ത് ചെന്നൈയിൽ കൂടിയൊക്കെ നടക്കുമ്പോൾ മതിലിൽ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്റ്ററുകൾ നോക്കുമായിരുന്നു. എന്നാണ് ഇതുപോലെ ഒരു പോസ്റ്ററിൽ എന്റെ പേരൊക്കെവരുന്നത് എന്ന് വെറുതെ ആലോചിക്കും.ഇന്ന് ആലോചിക്കുമ്പോള്‍ അതെല്ലാംസുഖമുള്ള ഓർമ്മകളാണ്. വിനോദ് വിജയൻ സംവിധാനം ചെയ്ത റെഡ് സല്യൂട്ട് എന്നചിത്രത്തിനു വേണ്ടിയാണ് ആദ്യമായി ഞാൻകാമറ ചലിപ്പിച്ചത്. തീയേറ്ററില് ചായാഗ്രാഹകൻ വിനോദ് ഇല്ലംബള്ളി  എന്ന പേര് എഴുതി കാണിച്ചപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല.ജീവിതത്തിലെ ഏറ്റവും സുന്തരമായ മുഹൂർത്തളങ്ങളിൽ ഒന്നായിരുന്നു അത്. നമ്മളുടെ കഷ്ട്ടപാടിനെല്ലാം റിസൾട്ട്ഉണ്ടാകുന്നനിമിഷമല്ലേ അത്.


LEAVE A REPLY

Please enter your comment!
Please enter your name here