ബാല താരത്തിനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടിയ തന്മയ സോളിനെ ആദരിച്ചു..

0
1369

കഴക്കൂട്ടം: 2022 ലെ ഏറ്റവും നല്ല ബാല താരത്തിനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടിയ തന്മയ സോളിനെ മീഡിയ മറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബ്‌ ആദരിച്ചു. ഫ്യൂജി ക്യാമറയുടെ മെന്ററും, പ്രമുഖ ഫോട്ടോഗ്രാഫറും, അഭിനേതാവും, മീഡിയ മറ്റ്സ് ഫാമിലി ക്ലബ്‌ അംഗവുമായ അരുൺ സോളിന്റെ മകളാണ് തന്മയ സോൾ.. പൊന്നാടയും ഫലകവും നൽകി ആദരിക്കുകയും മീഡിയമാറ്റ്സ് നേച്ചർ ഫോട്ടോഗ്രഫി ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.. മീഡിയമേറ്റ്സ് അംഗങ്ങളായ ഉണ്ണിസ് പാറശാല, ശ്രീകുമാർ ഉത്രം, കെ എസ് വിജയകുമാർ, സാജൻ കെ എസ്, രമേഷ്, സജൂ സത്യൻ എസ്.വി , രതീഷ് കരിയം, ജയറാം, സാബു കാസ്ട്രോ, കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here