ബഹ്റിനിലെ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്സ് വഴി നിയമനം

0
274

 

ബഹ്‌റിനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്‌, ലാബ് ടെക്‌നിഷ്യൻ തസ്തികകളിലേക്ക് താത്ക്കാലിക ഒഴിവുകളിൽ നോർക്ക റൂട്സ് വഴി നിയമനം. നഴ്സിങ്ങിൽ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐസിയു/ സർജിക്കൽ വാർഡ്/ അത്യാഹിത വിഭാഗം തുടങ്ങിയവയിൽ ഏതെങ്കിലും ഒരു വിഭാഗത്തിൽ 5 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തിപരിചയമുള്ള വനിതാ/പുരുഷ നഴ്സുമാർക്കാണ് അവസരം. നിലവിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ 15 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ശമ്പളം 350 ബഹ്റിൻ ദിനാർ(ഏകദേശം 69 ,000 ഇന്ത്യൻ രൂപ) . ലാബ്‌ടെക്‌നീഷ്യൻ ഒഴിവിലേക്ക് BSc MLT കഴിഞ്ഞു കുറഞ്ഞത് 5 വർഷം ലാബ് ടെക്‌നിഷ്യൻ ആയി പ്രവർത്തി പരിചയമുള്ള പുരുഷന്മാരെ ആണ് പരിഗണിക്കുന്നത്. ശമ്പളം 350 -375 ബഹ്റിൻ ദിനാർ. പ്രായ പരിധി :40 വയസ്സിൽ താഴെ.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോർക്ക റൂട്സിന്റെ വെബ് സൈറ്റ് www.norkaroots.org മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്നു നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി 2021 ഡിസംബർ 10.

LEAVE A REPLY

Please enter your comment!
Please enter your name here