മൺമറഞ്ഞ 43 പ്രതിഭകൾക്ക് ചലച്ചിത്ര മേളയുടെ ആദരം

0
283

 

തിരു: രാജ്യാന്തര ചലച്ചിത്ര മേള മൺ മറഞ്ഞ 43 പ്രതിഭകൾക്ക് ആദരം അർപ്പിച്ചു . കൊറിയൻ സംവിധായകനായിരുന്ന കിം കി ഡുക്ക്, അര്‍ജന്റീനിയന്‍ സംവിധായകൻ ഫെര്‍ണാണ്ടോ സോളാനസ്, ഇർഫാൻ ഖാൻ,ഷാനവാസ് നരണിപ്പുഴ, ഷോൺ ക്ളോഡ് കാരിയർ , സൗമിത്ര ചാറ്റർജി, ഭാനു അത്തയ്യ, സച്ചി, അനിൽ നെടുമങ്ങാട്, അനിൽ പനച്ചൂരാൻ , ഋഷികപൂർ തുടങ്ങിയ പ്രതിഭകൾക്കാണ് മേള ആദരം അർപ്പിച്ചത്.

രാമചന്ദ്ര ബാബു ,അനിൽ നെടുമങ്ങാട് ,എം കെ അർജുനൻ എന്നിവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു.അക്കാദമി ചെയർമാൻ കമൽ ,വൈസ് ചെയർപേഴ്‌സൺ ബീന പോൾ, സണ്ണി ജോസഫ്, സുരേഷ് ഉണ്ണിത്താൻ, മധുപാൽ , അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.തുടർന്ന് ഛായാഗ്രാഹകന്‍ കെ രാമചന്ദ്രബാബുവിനോടുള്ള ആദരമായി ജോൺ എബ്രഹാം സംവിധാനം ചെയ്ത അഗ്രഹാരത്തിൽ കഴുതൈ എന്ന ചിത്രം പ്രദർശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here