സൂപ്പർ ഹിറ്റുമായി കാപ്പിക്കുരു യൂറ്റൂബ് ചാനലിന്റെ വെബ്‌സീരീസ്‌ ആയ “മുത്താരം കുന്നിലെ വിശേഷങ്ങൾ “മുന്നേറുന്നു

0
607

സൂപ്പർ ഹിറ്റുമായി കാപ്പിക്കുരു യൂറ്റൂബ് ചാനലിന്റെ വെബ് ‌സീരീസ്‌ ആയ “മുത്താരം കുന്നിലെ വിശേഷങ്ങൾ “മുന്നേറുന്നു
……………
കോവിഡ് 19 കാരണം ജീവിതം വഴിമുട്ടിയ ഒരു കൂട്ടം കലാകാരന്മാർ കാപ്പിക്കുരു എന്ന യൂറ്റൂബ് ചാനലിൽ ആരംഭിച്ച മുത്താരം കുന്നിലെ വിശേഷങ്ങൾ
പറയുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ സുപ്രസിദ്ധ സിനിമാ താരം സെന്തിൽ കൃഷ്ണ ( രാജാമണി ) യുടെ പേജിലൂടെയും, ടൈറ്റിൽ സോങ് സുപ്രസിദ്ധ സിനിമാസീരിയൽ താരം റിയാസ് നർമ്മകലയുടെ പേജിലൂടെയും റിലീസ് ചെയ്യുകയുണ്ടായി.

ഒരു നാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ തല്ലി പൊലികളായ അഞ്ച് സുഹൃത്തുക്കളുടെയും, അവരുടെ കുടുംബങ്ങളുടെയും കളിയും, ചിരിയും, തമാശകളും ചില്ലറ തരികിട പരിപാടികളുമായി പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു നാടൻ വിരുന്നൊരുക്കുകയാണ് ഈ വെബ് ‌സീരീസ്‌‌, സുപ്രസിദ്ധ മിമിക്രി താരവും ഹാസ്യ രചയിതാവുമായ ഷാക്കിർ വർക്കലയാണ് കഥയും തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത് .

ഷിജി വെമ്പായം സംവിധാനവും, എഡിറ്റിങ്ങും നിർവഹിക്കുമ്പോൾ
രാകേഷ് കൊഞ്ചിറ നിർമ്മിക്കുന്ന ഈ വെബ്സീരീസിൽ ഷാക്കിർ വർക്കല, രാകേഷ് കൊഞ്ചിറ, അരുൺ,ബെൻഷാദ് വെമ്പായം,അഭിലാഷ് ശംഭു, മീശ അനി, മാസ്റ്റർ പ്രണവ്,,ശാലിനി ആനന്ദ്,അതുല്യ കൃഷ്ണ,മോനി നാവായിക്കുളം എന്നിവർ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു.

മുത്താരം കുന്നിലെ വിശേഷങ്ങൾ കാണുവാനുള്ള ലിങ്ക് 👇

LEAVE A REPLY

Please enter your comment!
Please enter your name here