നമ്മള്‍ കേരളീയര്‍ വേറൊരു രാജ്യത്തു ജീവിക്കുന്ന ഫീല്‍: നിമിഷ സജയന്‍ 

0
651

നമ്മള്‍ കേരളീയര്‍ വേറൊരു രാജ്യത്തു ജീവിക്കുന്ന ഫീല്‍: നിമിഷ സജയന്‍ 

മലയാള സിനിമയിലെ   മുന്‍നിര   നായികയാണ്  നിമിഷ  സജയന്‍.പൊതുവെ      നിമിഷയുടെ കഥാപാത്രങ്ങള്‍ക്ക്  എല്ലാം  അടുത്ത  വീട്ടിലെ  കുട്ടി  എന്ന   ഇമേജാണ്.  എപ്പോഴും   ഉറച്ച   നിലപാടുകളോടെ    തന്‍റെ  കാഴ്ചപ്പാടുകൾ    തുറന്നു  പറയുന്നതില്‍   മടിയുള്ള  ആളല്ല  നിമിഷ.  രാജീവ്  രവിയുടെ  സവിധാനത്തില്‍   ഒരുങ്ങുന്ന  തുറമുഖം, മഹേഷ്  നാരായണന്‍  സവിധാനം  ചെയ്യുന്ന    മാലിക്, മമ്മൂട്ടി  ചിത്രം  വണ്‍  തുടങ്ങിയവയാണ്  നിമിഷയുടേതായി   റിലീസിന്  കാത്തിരിക്കുന്ന  ചിത്രങള്‍.

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാർ പുരസ്‌കാരം നിമിഷയെ തേടിയെത്തിയത്. പൌരത്വ  ബില്ലിലും     ശബരിമല   വിഷയത്തിലുമെല്ലാം  നിമിഷ   തന്‍റെ   അഭിപ്രായം   വ്യക്തമാക്കിയിരുന്നു. നിലവിലെ   ഇന്ത്യന്‍  രാഷ്ട്രീയ   സാഹചര്യത്തെക്കുറിച്ചും   ഇവിടുത്തെ   സ്ത്രീകളുടെ  അവസ്ഥയെക്കുറിച്ചും   നിമിഷയ്ക്കു  വ്യക്തമായ അഭിപ്രായം  ഉണ്ട്.

” ഇന്ത്യയിലെ   സ്ത്രീകളുടെ  അവസ്ഥയെക്കുറിച്ചു  പറയുമ്പോൾ  കേരളത്തിലെ  സ്ത്രീകളുടെ   അവസ്ഥ  വേറിട്ട്    നിൽക്കുന്ന   ഒന്നാണെന്നെ  പറയാൻ  കഴിയൂ.    ഇന്ത്യയിലെ  മറ്റ്  സംസ്ഥാനങ്ങളിലെ    സ്ത്രീകളെക്കാളും     നമ്മൾ  ബഹുദൂരം  മുന്നിലാണ്. പിന്നെ  നമ്മൾ കേരളീയർ  വേറൊരു  രാജ്യത്തു   ജീവിക്കുന്നതുപോലെയാണല്ലോ     ഇപ്പോൾ”  ഒരു  പ്രമുഖ  മാധ്യമത്തിന്   നല്കിയ   അഭിമുഖത്തിലാണ്   നിമിഷ  തന്‍റെ  കാഴ്ചപ്പാടുകൾ    തുറന്നു  പറഞ്ഞത്.   “നമ്മളെയൊന്നും   ഇപ്പോൾ   ഒരു  മൈന്റും  ഇല്ലാത്ത  അവസ്ഥയല്ലേ. എനിക്കതിൽ   സന്തോഷമേ  ഉള്ളൂ.     കേരളത്തെ  ഒഴിച്ച്  നിർത്തി  ഇന്ത്യൻ  സ്ത്രീകളുടെ  ഇന്നത്തെ  അവസ്ഥയെക്കുറിച്ചു  പറയാൻ  പറഞ്ഞാൽ  വളരെ  പരിതാപകരം  എന്നെ  പറയാൻ  കഴിയൂ.  ഞാൻ  ഇപ്പോൾ   ഇന്ത്യൻ  സ്ത്രീകളുടെ  അവസ്ഥ  വളരെ   മികച്ചത്  എന്ന്  പറഞ്ഞാൽ  ആര്  വിശ്വസിക്കാനാണ്.    വലിയ  മാറ്റങ്ങൾ  വന്നിട്ടുണ്ട്  എന്ന്  ഒരു വിഭാഗക്കാർ  പറയുമായിരിക്കും    എന്നാൽ  അത്  പറയുമ്പോഴും  അവർക്കു  തന്നെ  അറിയാം  ശരിക്കുള്ള  അവസ്ഥ  എന്താണെന്ന്.

സ്വതന്ത്രമായി   ജീവിക്കാന്‍   കൊതിക്കുന്ന   സ്ത്രീകളോട്   എനിക്   ഒന്നേ  പറയാനുള്ളൂ. എങ്ങനെയാണോ      നിങ്ങൾ  ജീവിക്കാൻ  ഇഷ്ടപ്പെടുന്നത്  ആ  രീതിയിൽ  തന്നെ  മുന്നോട്ട്  പോകുക.    ആക്ഷേപിക്കുന്ന     ആളുകളോട്      പോയി പണി  നോക്കാൻ  പറയണം.    എന്റെ  അച്ഛൻ  ഇഞ്ചിനീയറും   ‘അമ്മ  മെഡിക്കൽ  പ്രൊഫഷനിലും    ആയിരുന്നു  ജോലിചെയ്തിരുന്നത് . പക്ഷെ  അവർ  ഒരിക്കലും  എന്നെ    ഇന്ന  ജോലി  ചെയ്യണം  എന്ന്   നിര്ബന്ധിച്ചിട്ടില്ല. എനിക്ക്  ജീവിതത്തിൽ   എന്താണോ  ഇഷ്ട്ടം   അതിനു  വേണ്ടി  പൂർണ്ണമായും  അവർ  സപ്പോർട്ട്  ചെയ്തു.  പെൺകുട്ടികളുടെ   സ്വാതന്ത്ര്യത്തെ  ഏറ്റവും  കൂടുതൽ  സപ്പോർട്ട്   ചെയ്യേണ്ടത്  അവരുടെ  മാതാപിതാക്കൾ    ആണ്. ആ  കാര്യത്തിൽ  ഞാൻ  സന്തോഷവതിയാണ്.   എന്റെ  ജീവിതത്തിൽ  ഏറ്റവും  ഇഷ്ട്ടമുള്ള  കാര്യമാണ്  ഞാൻ  ഇപ്പോൾ  ചെയ്‌തുകൊണ്ടൊരിക്കുന്നതു”   നിമിഷ   പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here