സോഷ്യല്‍ മീഡിയ വഴി വെല്ലുവിളിച്ചുകൊണ്ടു സിനിമ എടുക്കും എന്ന്  പറയുന്നവര്‍ ഒരു അസോസിയേഷന്റെയും ഭാഗമല്ല എന്ന് പ്രൊഡ്യൂസേഴ്സ്   അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ്  കല്ലിയൂര്‍   ശശി.
അസോസിയേഷന്റെ വാട്ട്സാപ്പ്  ഗ്രൂപ്പില്‍ അയച്ച സന്ദേശത്തില്‍ ആണ് കല്ലിയൂര്‍  ശശി ഇക്കാര്യങ്ങള്‍ വ്യക്ത്മാക്കിയത്. നിലവിലുള്ള അവ്സ്ഥ അനുസരിച്ചു ഇനിയുള്ള നിര്‍മ്മാണ ചിലവ്  ഗണ്യമായി കുറയ്ക്കേണ്ടി വരും. താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിഷയങ്ങളില്‍ ചര്ച്ച നടക്കുന്നതുകൊണ്ടു തന്നെ ഇനിയും വ്യക്തത വരുവാന്‍  ഉണ്ട്. അതുകൊണ്ടാണ് കൃത്യമായ തീരുമാനം  വന്നതിനു ശേഷം മാത്രം പുതിയ സിനിമകള്‍ തുടങ്ങിയാല്‍ മതി എന്ന് അസോസിയേഷന്‍ പറയുന്നതു. ഒരു  സിനിമ തീയേറ്റര്‍ റിലീസ് കഴിഞ്ഞു 60 ദിവസം കഴിഞ്ഞതിന് ശേഷം മാത്രമേ O.T.T പ്ലാറ്റ് ഫോമില്‍ റിലീസ്  ചെയ്യാന്‍  കഴിയൂ എന്നാണ് തീയേറ്റര്‍ ഉടമകള്‍ മുന്നോട്ടു വയ്ക്കുന്ന നിബന്ധന. എന്നാല്‍ O.T.T  യില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ പിന്നെ തീയേറ്റര്‍ റിലീസീനു അനുവദിക്കുകയും ഇല്ല.

ഈ തീരുമാനങ്ങള്‍ ഒന്നും തന്നെ അസോസിയേഷന്റെ ഭാഗത്ത് നിന്നുള്ള കല്‍പ്പനയൊന്നുമല്ല. എല്ലാവരുടെയും നന്‍മയേകരുതി എടുത്ത കൂട്ടായ തീരുമാനം  ആണ്. തീരുമാനം മറികടന്നു സിനിമ നിര്‍മ്മിക്കുന്നവര്‍ വരും വരായ്കള്‍ കൂടി   ചിന്തിക്കുക. അവരെ ആരും തടയാന്‍ വരില്ല. എന്തിനും സ്വാതത്ര്യം ഉള്ള   നാടാണിത്. എന്നാല്‍ ഇത്തരം സിനിമകളുടെ തീയേറ്റര്‍ റിലീസ് അടക്കമുള്ള    വിപണനം പൂര്‍ണ്ണമായും അവരുടെ ഉത്തരവാദിത്തം ആയിരിക്കും. ഒരു സഘടനയുടെയും ഒരുവിദ സഹകരണവും ഇത്തരക്കാര്‍ക്ക്  ഉണ്ടാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here