സീരിയൽ കില്ലർ സയനൈഡ് മോഹനന്‍റെ  കഥ   സിനിമയാകുന്നു.

0
311

സീരിയൽ കില്ലർ സയനൈഡ് മോഹനന്‍റെ  കഥ സിനിമയാകുന്നു.

ഇരുപതോളം  സ്ത്രീകളെ  കൊലപ്പെടുത്തിയ  സീരിയല്‍ കില്ലര്‍  സയനൈഡ്   മോഹനന്‍റെ  കഥ  ചലചിത്രമാകുന്നു. മലയാളിയും ദേശീയ അവാര്‍ഡ് ജോതാവുമായ സംവിധായകന്‍ രാജേഷ് ടച്ച്റിവര്‍ ആണ് ‘സയനൈഡ്’ എന്ന പേരില്‍ സിനിമ ഒരുക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ പ്രവാസി വ്യവസായി പ്രദീപ് നാരായണനാണ് ചിത്രം നിര്‍മിക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കും.

2003 മുതല്‍ 2009 വരെ 20 സ്ത്രീകളെയാണ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടറായ കന്യാനയിലെ മോഹനന്‍ കുമാര്‍ കൊന്നു തള്ളിയത്. കൊവിഡ് 19 ഭീതി അവസാനിച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ അനുമതിയോടെ ചിത്രീകരണം ആരംഭിക്കും. ബംഗളൂരു, മംഗളൂരു, കൂര്‍ഗ്, മഡിക്കേരി, ഗോവ, ഹൈദരാബാദ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ചിത്രീകരണം നടക്കുമെന്ന് സംവിധായകന്‍ രാജേഷ് പറഞ്ഞു.ആറ് കേസുകളില്‍ വധശിക്ഷയും പത്ത് കേസുകളില്‍ ജീവപര്യന്തവും മറ്റ് കേസുകളില്‍ കുറ്റവിമുക്തനാക്കപ്പെടുകയും  ചെയ്ത  കൊടും   കുറ്റവാളിയാണ്   ഇയാള്‍. സാമ്പത്തികമായി താഴെ നില്‍ക്കുന്ന കുടുംബങ്ങളിലെയോ വിവാഹപ്രായം കഴിഞ്ഞുനില്‍ക്കുന്നതോ ആയ സ്ത്രീകളെ പ്രണയം നടിച്ച് പരിചയപ്പെട്ടതിന് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് സയനൈഡ് മോഹന്‍റെ രീതി. തുടര്‍ന്ന് വിനോദയാത്രക്കായി ഇറങ്ങും. ഗര്‍ഭം ധരിക്കാന്‍ സാധ്യത ഉണ്ടെന്ന് അവരെ വിശ്വസിപ്പിച്ച് ഗര്‍ഭ നിരോധന ഗുളികകളില്‍ സയനൈഡ് പുരട്ടി നല്‍കിയാണ് മോഹനന്‍ കൊല നടത്തുക.  കൊലപാതകത്തിനുശേഷം അവരുടെ ആഭരണങ്ങളും മോഷ്ടിക്കും. ഇതായിരുന്നു മോഹനന്‍റെ രീതികള്‍.2003-2009 കാലയളവില്‍ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണ് സയനൈഡ് നല്‍കി അതിക്രൂരമായി കൊന്നത്.

രാജേഷ് ടച്ച് റിവര്‍ തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത്. വിശ്വരൂപം, ഉത്തമ വില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ കമല്‍ ഹാസനോടൊപ്പം പ്രവര്‍ത്തിച്ച സദാത് സൈനുദ്ദീനാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here