ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കാൻ അവസരമൊരുക്കി തപാൽ വകുപ്പ്

0
251

കൊച്ചി: ആധാറുമായി ബന്ധിപ്പിച്ചഏത് ബാങ്ക് അക്കൗണ്ടിൽ നിന്നും (ഇന്ത്യയിലുടനീളമുള്ള 93 ബാങ്കുകൾ) കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ആദാര്‍ എനേബിള്‍ഡ് പേയ്‌മെന്റ് സിസ്റ്റം വഴി, നേരിട്ട് പണം പിൻവലിക്കാൻ തപാല്‍ വകുപ്പ് അവസരമൊരുക്കുന്നതായി ആലുവ പോസ്റ്റ് ഓഫീസ് ഡിവിഷൻ സീനിയർ സൂപ്രണ്ട് അറിയിച്ചു. 2019 സെപ്തംബര് ഒന്ന് മുതൽ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (IPPB) വഴി ആരംഭിച്ച ഈ സംവിധാനത്തിലൂടെ കേരളത്തിൽ ഇതുവരെ 1.07 ലക്ഷം ഇടപാടുകളിലൂടെ 28.96 കോടി രൂപയുടെ കൈമാറ്റം നടത്തിയിട്ടുണ്ട്.

ഒരു മൊബൈൽ ഫോണും, ഏതെങ്കിലും ബാങ്കുമായി ലിങ്ക് ചെയ്ത ആധാർ നമ്പരുള്ളവർക് ഈ സേവനം പ്രയോജനപ്പെടുത്താം. ഒരു ദിവസം 10,000 രൂപ വരെയോ അല്ലെങ്കിൽ അക്കൗണ്ട് ഉള്ള ബാങ്ക് തീർച്ചപ്പെടുത്തിയിട്ടുള്ള പരിധി, ഇതിൽ ഏതാണോ കുറവ് ആ തുക പിൻവലിക്കാം. ലോക്ക് ഡൌൺ/ സാമൂഹ്യ അകലം പാലിക്കൽ കാലയളവിൽ പ്രയോജനപ്പെടുത്താവുന്ന ലളിതവും തടസ്സങ്ങളില്ലാത്തതുമായ ഈ സംവിധാനം IPPB അക്കൗണ്ട് ഹോൾഡർ അല്ലാത്തവർക്കും പ്രയോജനപ്പെടുത്താം. ഈ സേവനം തികച്ചും സൗജന്യമായാണ് നൽകുന്നത്. കൈമാറ്റ വേളയിൽ തപാൽ വകുപ്പിനറെ സ്റ്റാഫ് മാസ്ക്, സാനിറ്റൈസർ തുടങ്ങി എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നു. അതിനാൽ ഉപഭോകതാക്കളും പണം പിൻവലിക്കുന്ന വേളയിൽ സാമൂഹ്യ അകലവും മുൻകരുതൽ നടപടികളും സ്വീകരിക്കണം എന്നും തപാൽ വകുപ്പ് അഭ്യർത്ഥിക്കുന്നു.

പണം പിൻവലിക്കാൻ ഉപഭോക്താവ് ഏറ്റവും അടുത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസുമായോ അല്ലെങ്കിൽ അതാത് പോസ്റ്റൽ ഡിവിഷനുകളിലെ ഹെൽപ്‌ലൈനിലോ ബന്ധപ്പെടാവുന്നതാണ്.
ഡിവിഷണൽ ഹെല്പ് ലൈൻ നമ്പർ: 0484 -2620570
AePS ഹെല്പ് ലൈൻ നമ്പറിലൂടെയും അപേക്ഷിക്കാവുന്നതാണ്.
AePS ഹെല്പ് ലൈൻ നമ്പർ: 9446420626