ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ചിത്രീകരണം-ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സെക്രട്ടറിയറ്റ് ധർണ നടത്തി

0
378

തിരുവനന്തപുരം :കോവിഡ് മാനദണ്ഡങ്ങളുടെ മറവിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ചിത്രീകരണം ദേവസ്വം ബോർഡ് ചുമതലപ്പെടുത്തുന്ന ഫോട്ടോഗ്രാഫർമാരെ കൊണ്ട് മാത്രം ചെയ്യിക്കാനുള്ള നീക്കം കേരളത്തിലെ ഫോട്ടോഗ്രാഫി മേഖലയിലെ ആയിരക്കണക്കായ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതി സംജാതമാകും എന്നും ആയതിനാൽ അടിയന്തരമായി നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെക്രട്ടറിയേറ്റിനുമുന്നിൽ ധർണ നടത്തി ധർണ്ണ കെ.മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു അഭിവാദ്യം ചെയ്തുകെണ്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സതീഷ് വസന്ത്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ അനിൽ മണക്കാട്, സജു സത്യൻ എസ്.വി   എന്നിവര്‍ സംസാരിച്ചു. ജില്ലാ ട്രഷറർ വിജയൻ മണക്കാട്, രാജശേഖരൻ, രാജേഷ് തുടങ്ങിയവർ എന്നിവർ പങ്കെടുത്തു.

അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടൽ ഉണ്ടാവണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റിയുടെ നിവേദനം ബഹു ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ അവർകൾക്ക് കൈമാറി .

LEAVE A REPLY

Please enter your comment!
Please enter your name here