ആറ്റിങ്ങൽ മദ്യം മോഷണം പോയി.

0
338

ആറ്റിങ്ങൽ : ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിലേക്ക് കൊണ്ട് വന്ന ലോറിയിൽ നിന്നും 5 കെയ്‌സ് മദ്യം മോഷണം പോയി. മാമം പെട്രോൾ പമ്പിന് മുന്നിൽ ഒതുക്കി ഇട്ടിരുന്ന രണ്ട് ലോറികളിൽ ഒന്നിൽ നിന്നാണ് മോഷണം പോയത്. ലോറിയുടെ ടാർപോളിൻ കുത്തിക്കീറിയ നിലയിലാണ്. 5 കേയ്‌സിലധികം മോഷണം പോയതായാണ് വിവരം. ഗോഡൗണിലേക്ക് ലോറികൾ എത്തിയ സമയത്താണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അന്ന് മുതൽ നിരവധി ലോറികൾ ആറ്റിങ്ങലിൽപെട്ട് കിടക്കുകയാണ്. നിരവധി ലോറികൾ മാമം നാളികേര കോംപ്ലക്സിന് സമീപമാണ് ഒതുക്കി ഇട്ടിരിക്കുന്നത്. പെട്രോൾ പമ്പിന് മുന്നിൽ രണ്ട് ലോറികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് രാവിലെയാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ലോറി ജീവനക്കാർ ആറ്റിങ്ങൽ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. പെട്രോൾ പമ്പിനു എതിർവശത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ പ്രതികളെ പിടികൂടാൻ കഴിയും എന്നാണ് നാട്ടുകാർ പറയുന്നത്.

ലോക്ക് ഡൗൺ തുടങ്ങിയ സമയം മുതൽ ലോറി ജീവനക്കാർ രാത്രി കാലങ്ങളിൽ ഇവിടെ പോലീസിന്റെയും എക്സൈസിന്റെയും നിരീക്ഷണവും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here