ന്യൂഡൽഹി: രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പാര്‍ലമെന്റിലെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വയലാര്‍ രവിയുടെ ഒഴിവിലാണ് ബ്രിട്ടാസിനെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പിവി അബ്ദുള്‍ വഹാബ് എംപിയെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കാണ് പരിഗണിച്ചത്. പെട്രോളിയം സമിതിയില്‍ ആണ് വി ശിവദാസന്‍ ഉള്‍പ്പെട്ടത്.