ഹാന്‍ഡ് വാഷ് മെഷീൻ നിർമ്മിച്ച് കേരളത്തില്‍ നിന്നൊരു ഫോട്ടോഗ്രാഫർ

0
740
ഹാന്‍ഡ് വാഷ് മെഷീൻ നിർമ്മിച്ച് കേരളത്തില്‍ നിന്നൊരു ഫോട്ടോഗ്രാഫർ

തിരുവനന്തപുരം :
ലോകമാകെ രൂക്ഷമായ ഹാന്‍ഡ് വാഷ് ദൌര്‍ലഭ്യം നേരിടുമ്പോള്‍ ഹാന്‍ഡ്‌ വാഷ് നിര്‍മ്മിക്കാനാവശ്യമായ മെഷീന്‍ നിര്‍മ്മിച്ച് ഒരു ഫോട്ടോഗ്രാഫര്‍. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുക്ക് ചെയ്തിരുന്ന വിവാഹ ഫോട്ടോഗ്രാഫി ജോലികളും മറ്റ് സ്റ്റുഡിയോ വർക്കുകളും നഷ്ടപ്പെട്ടിരിക്കുകയാണ് രാജ്യത്തെ മുഴുവന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും.
തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ മടവൂർ പഞ്ചായത്തിൽ ഒയാസിസ് എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്ന സതീഷ് ഒയാസിസ് സ്വന്തമായി ഹാൻ വാഷ് മിഷൻ നിർമ്മിച്ചത്.

ഒരു വശത്ത് വെള്ളവും ഒരു വശത്ത് സോപ്പ് ലായനിയും പൂർണ്ണമായും കാലുകൊണ്ട് പ്രവർത്തിക്കുന്ന രീതിയിലാണ് നിർമ്മാണം. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പ്രവർത്തകൻ കൂടിയായ സതീഷ് പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നതിനു വേണ്ടിയിട്ടാണ് നിർമ്മിച്ചത്.
സ്വന്തം ചെലവിൽ  നിർമ്മിച്ച യന്ത്രം പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്  കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here