ലാ കോളേജ് – വടയക്കാട് – കണ്ണമൂല  റോഡിന്റെ അറ്റകുറ്റപണികൾ  പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ 

0
273

തിരുവനന്തപുരം: മാസങ്ങളായി പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ഗവ. ലാ കോളേജ് മുതൽ വരമ്പശേരി – വടയക്കാട് വഴി കണ്ണമൂലയിലേക്ക് പോകുന്ന റോഡിന്റെ അറ്റകുറ്റപണികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

ജല അതോറിറ്റി പുതിയ പൈപ്പ് സ്ഥാപിച്ച്  2019 ഡിസംബർ 25 ന് പൊതുമരാമത്ത് വകുപ്പിന് കൈമാറിയ റോഡിന്റെ അറ്റകുറ്റപണികൾ 2020 ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അറിയിച്ചിരുന്നു . സ്വീവേജ് ഓവർഫ്ലോ പരിഹരിക്കുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. എം സുരേന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here