ലോക്ക് ഡൗൺ: ടാക്സ് പ്രാക്ടീഷണർമാർക്കും അച്ചടി പ്രസ്സുകൾക്കും ഇളവ്

0
248

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ടാക്സ് പ്രാക്ടീഷണർമാർക്കും അച്ചടി പ്രസ്സുകൾക്കും ഇളവ് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. തയാറാക്കിവെച്ചിരിക്കുന്ന റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനായി ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും, ടാക്സ് പ്രാക്ടീഷണർമാർക്കും ഓഫീസുകൾ ബുധനാഴ്്ച രാവിലെ പത്ത് മുതൽ അഞ്ചു വരെ പ്രവർത്തിപ്പിക്കാം. വിദേശത്ത്‌നിന്ന് ഇറക്കുമതി ചെയ്ത പ്രസ്സുകൾ ദീർഘകാലം പ്രവർത്തിക്കാതിരുന്നാൽ കേടുപാടുകൾ സംഭവിക്കുമെന്നതിനാൽ അച്ചടി പ്രസ്സുകൾക്ക് വെള്ളിയാഴ്ച രാവിലെ പത്ത് മുതൽ അഞ്ചു വരെ പ്രവർത്തിക്കാം. കൃത്യമായി ബ്രേക്ക് ദ ചെയ്ൻ മാനദണ്ഡങ്ങൾ പാലിച്ചാവണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here