വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15

0
89

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15

തുറമുഖ ആവശ്യത്തിനുള്ള ക്രയിനുകളുമായാണ് ചൈനയിൽ നിന്ന് ഈ കപ്പൽ എത്തിയത്.

രാവിലെ എട്ടരയോടെയാണ് ചൈനയിൽ നിന്നുള്ള ഷാൻഹായ് പി.എം.സിയുടെ ഷെൻഹുവ 15 എന്ന കപ്പൽ വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് എത്തിയത്.

ആഗസ്റ്റ് 30നാണ് വിഴിഞ്ഞം ലക്ഷ്യമാക്കി ഷാൻഹായ് തുറമുഖത്ത് നിന്ന് കപ്പൽ യാത്ര പുറപ്പെട്ടത്. സെപ്റ്റംബർ 24ന് ഇന്ത്യൻ തീരത്ത് എത്തിയ കപ്പൽ കാലാവസ്ഥ പ്രശ്നം മൂലം വിഴിഞ്ഞം തീരത്ത് അടുക്കാതെ മുന്ദ്ര തുറമുഖത്തേക്ക് പോവുകയായിരുന്നു.

വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമുള്ള ഉപതരണങ്ങളുമായാണ് കപ്പൽ എത്തിയത്. 100 മീറ്റർ ഉയരമുള്ള ഒരു ഷിഫ്റ്റ് ഷോ ക്രെയിനും രണ്ട് യാർഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്.
. കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങ് ഒക്ടോബർ 15ന് നടക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here