യുവജനകാര്യ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു.

0
125

 

 

യുവജനകാര്യ ഡയറക്ടറേറ്റ്

അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം

സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ ജൂഡോ പരിശീലന പരിപാടിയായ ജുഡോകോയുടെ പരിശീലക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ ട്രെയ്‌നര്‍മാരുടെ ഒന്‍പത് ഒഴിവുകളിലേക്കും അസിസ്റ്റന്റ് ട്രെയ്‌നര്‍മാരുടെ നാല് ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. സീനിയര്‍ ട്രെയ്‌നര്‍ക്ക് പ്രതിമാസം 30000 രൂപയും അസിസ്റ്റന്റ് ട്രെയ്‌നര്‍ക്ക് പ്രതിമാസം 20000 രൂപയുമാണ് വേതനം. അപേക്ഷകരുടെ പ്രായം 45 വയസില്‍ കൂടരുത്. അര്‍ഹരായവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. വിദ്യാഭ്യാസ യോഗ്യതയും, പ്രവര്‍ത്തി പരിചയവും പ്രായവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡാറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫൊട്ടോയും സഹിതമാണ് അപേക്ഷിക്കേണ്ടത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-695033 എന്ന വിലാസത്തിലേക്ക് തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകളെത്തിക്കാം. അപേക്ഷകളടങ്ങിയ കവറിനു പുറത്ത് ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് രേഖപ്പെടുത്തണം. careers.skf@gmail.com എന്ന വിലാസത്തിലേക്ക് ഇ മെയില്‍ വഴിയും അപേക്ഷ അയക്കാം. അപേക്ഷ ഫോമും യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങളും www.dsya.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ അയക്കേണ്ട അവസാന തിയതി 15-11-2022.

LEAVE A REPLY

Please enter your comment!
Please enter your name here