ഫിയോക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിക് അബു.

0
232

ഫിയോക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിക് അബു.

തീയേറ്റര്‍    ഉടമകളുടെ  സഘടനയായ   ഫിയോക്കിനെ  രൂക്ഷ്മായി   വിമര്‍ശിച്ച്  ആഷിക്  അബു.  ഡയറക്ട് ഒടിടി റിലീസിന് ചിത്രങ്ങള്‍ നല്‍കുന്ന നിര്‍മ്മാതാക്കളുമായി മേലില്‍ സഹകരിക്കേണ്ടെന്ന ‘ഫിയോകി’ന്‍റെ തീരുമാനത്തിനെതിരെയാണ്  ആഷിക് അബുവിന്‍റെ വിമര്‍ശനം.  ഇന്നലെയാണ്   ഫിയോക്   പത്രക്കുറിപ്പിലൂടെ  ഇക്കാര്യം  വ്യക്തമാക്കിയത്.

ആന്‍റോ  ജോസ്ഫ്    നിര്‍മ്മാതാവായ   ടോവിനോ   ചിത്രം   ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ്’   ഒടിടി റിലീസിന്   നല്കിയത്തില്‍   ഇളവനുവദിച്ചും  എന്നാല്‍  മറ്റ്  സിനിമകള്‍ക്ക്   അനുമതിയില്ല   എന്നു  പ്രസ്താവിക്കുകയും   ചെയ്ത  ഫിയോക്കിന്‍റെ  നിലപാടാണു  ആഷിക്  അബുവിനെ   ചൊടിപ്പിച്ചത്.

ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ! പാവം ആന്‍റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപ്പെട്ടു. ബാക്കിയുള്ളവർക്ക് പണി കിട്ടും. സിനിമ തിയേറ്റർ കാണില്ല. ജാഗ്രതൈ!”, ആഷിക് അബു ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആന്‍റോ ജോസഫ് നിര്‍മ്മിച്ച ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന് ഇളവനുവദിച്ചു കൊണ്ടുള്ളതാണ് പുതിയ തീരുമാനം. പൈറസി ഭീഷണി നേരിടുന്നതിനാലാണ് ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസി’ന് ഒടിടി റിലീസ് അനുമതി നൽകുന്നതെന്ന്  ഫിയോക്  പത്രക്കുറിപ്പിലൂടെ  അറിയിച്ചിരുന്നു. ടൊവീനോ തോമസ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. മാര്‍ച്ച് 12-ന് തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് കോവിഡ് കാരണം  നീളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here