ഇന്ത്യയിലെ  ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരില്‍  ദുല്‍ഖര്‍  സല്‍മാന്‍ ആറാമത്

0
306

ഇന്ത്യയിലെ  ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരില്‍  ദുല്‍ഖര്‍  സല്‍മാന്‍ ആറാമത്

ദുല്‍ഖര്‍  സല്‍മാന്  മറ്റൊരു  നേട്ടം  കൂടി  സ്വന്തമാകുകയാണ്.  ഇന്ത്യയിലെ ഏറ്റവും ആകർഷകത്വമുള്ള പുരുഷൻമാരെ കണ്ടെത്താന്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സർവേയിൽ   മലയാളത്തിന്റെ   സ്വന്തം  ഡിക്യൂ  വിന്  ആറാം  സ്ഥാനം.    ഇന്ത്യന്‍  ക്രിക്കറ്റ്  താരം      വിരാട്  കോഹ്ലിയാണ്   ദുല്‍ക്കറിന്  തൊട്ട്  മുന്നിലായുള്ളത്. ബോളിവുഡ്    താരം   ഷാഹിദ്  കപൂര്‍  ആണ്  ആദ്യ സ്ഥാനം അലങ്കരിച്ചിരിക്കുന്നത്. രാജ്യത്തെ  വിവിധ  സംസ്ഥാനങ്ങളില്‍  നടത്തിയ   സര്‍വേകളില്‍   നിന്നാണ്   അവസാന  പട്ടിക  തയ്യാറാക്കിയത്. മലയാളത്തില്‍  നിന്നും    പൃഥ്വിരാജ്  ഇരുപത്തി   മൂന്നാം  സ്ഥാനത്തും    നിവിന്‍  പോളി  നാല്‍പ്പതാം   സ്ഥാനത്തുമാണ്.   നാലാം സ്ഥാനത്ത് വിക്കി കൗശലാണ്. രൺവീർ സിങ്ങ്, വിജയ് ദേവരക്കൊണ്ട എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ശിവകാർത്തികേയൻ, റാണ ദഗുബാട്ടി, യാഷ്, റാം ചരൺ, രൺബീർ കപൂര്‍, വരുൺ ധവാൻ, കാർത്തിക് ആര്യന്‍, ആദിത്യ റോയ് കപൂർ, കെഎൽ രാഹുൽ‌ തുടങ്ങിയവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here