വായിക്കാന്‍ ഏറ്റവും ഇഷ്ട്ടം മോട്ടിവേഷണല്‍  ബുക്സ്: ആന്‍റണി വര്‍ഗ്ഗീസ്

0
226

വായിക്കാന്‍ ഏറ്റവും ഇഷ്ട്ടം മോട്ടിവേഷണല്‍  ബുക്സ്: ആന്‍റണി വര്‍ഗ്ഗീസ്

അങ്കമാലി  ഡയറീസ്  എന്ന  ആദ്യ  ചിത്രത്തിലൂടെ   തന്നെ     മലയാളികളുടെ   പ്രീയതാരമായി   മാറിയ   നടനാണ്      ആന്‍റണി  വര്‍ഗീസ്സ്.   ലിജോ  ജോസ്  പെല്ലിശേരിയുടെ   ജല്ലിക്കട്ടാണ്    ആന്‍റണിയുടെ  ഏറ്റവും   ഒടുവില്‍   തീയേറ്ററുകളിലെത്തിയ   ചിത്രം. വായനയും   യാത്രയും   ആണ്  സിനിമയില്ലാത്ത   സമയം   ആന്റണിയുടെ     ഇഷ്ട്ട  വിനോദങ്ങള്‍.

” ഇതുവരെ ഞാൻ 12 രാജ്യങ്ങളിൽ യാത്ര ചെയ്തു. അങ്കമാലി ഡയറീസിന് ശേഷമാണ് അത്യാവശ്യം കാശൊക്കെ കിട്ടിത്തുടങ്ങിയത്.  അതുവരെ സിറോ ബാലൻസായിരുന്നു എന്റെ ബാങ്ക് ആക്കൗണ്ട്”   ഒരു പ്രമുഖ    മാധ്യമത്തിന്  നല്കിയ  അഭിമുഖത്തിലാണ്  ആന്‍റണി  ഇത്  പറഞ്ഞത്. “വായന  ഏറെ  ഇഷ്ട്ടമുള്ള   പരിപാടിയാണ്.  മോട്ടിവേഷണല്‍  ബുക്ക്സ് മാത്രമാണ് ഞാൻ വായിക്കാറുള്ളത്. പവർ ഓഫ് സബ് കോൺഷ്യസ് മൈൻഡ്, ദി മാജിക്, ആട് ജീവിതം, തിങ്ക് ആൻഡ് ഗ്രോ റിച്ച് , ആൽക്കമിസ്റ്റ് തുടങ്ങിയ ബുക്കുകൾ ആണ് എന്റെ ഫേവറൈറ്റ് . ആൽക്കമിസ്റ്റ് അനവധി പ്രാവശ്യം വായിച്ചിട്ടുണ്ട്. നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയബാലൻ ഞാനാണോ എന്ന് എനിക്ക് പല തവണ തോന്നിയിട്ടുണ്ട്. സത്യത്തിൽ സാന്റിയാഗോയുടെ ജീവിതം പോലെയല്ലേ എന്റെയും ജീവിതം.

സിനിമ എന്ന നിധിയ്ക്കു വേണ്ടിയുള്ള അലച്ചിലും കഷ്ട്ടപപ്പടുകളുമായിരുന്നു ഇത്ര നാളും . ഇപ്പോൾ സിനിമയെന്ന നിധി എനിക്ക് ലഭിച്ചിരിക്കുന്നു”  ആന്‍റണി  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here