മമ്മൂക്കയേയും മഞ്ജുചേച്ചിയെയും ഒന്നിപ്പിക്കാന്‍ കഴിഞ്ഞത്  ഭാഗ്യം

0
242

മമ്മൂക്കയേയും  മഞ്ജുചേച്ചിയെയും  ഒന്നിപ്പിക്കാന്‍ കഴിഞ്ഞത്  ഭാഗ്യം:                                                                                   – ദി പ്രീസ്റ്റിന്‍റെ സംവിധായകൻ

എല്ലാവരും  പലവട്ടം  ശ്രമിച്ചിട്ടും   നടക്കാതെ പോയ   മമ്മൂട്ടി –  മഞ്ജു വാര്യര്‍    കോമ്പിനേഷന്‍  യഥാര്ത്യമാക്കിയ  സന്തോഷത്തിലാണ്  താനെന്ന്  ദി  പ്രീസ്റ്റ്  എന്ന   സിനിമയുടെ  സവിധായകനായ   ജോഫിന്‍   പറഞ്ഞു.   ഒരു  പ്രമുഖ  ഓണ്‍ലൈന്‍   മാധ്യമത്തിന്  നല്കിയ  അഭിമുഖത്തിലാണ്  ജോഫിന്‍    ഇത്  പറഞ്ഞത്.

” ഈ കഥയുടെ ചിന്ത വന്ന സമയത്ത് തന്നെ ഈ കഥാപാത്രം മമ്മൂക്കയെ പോലുള്ള ഒരാൾ ചെയ്താലേ ശരിയാകൂ എന്നത് ഉറപ്പായിരുന്നു . തിരക്കഥ ആയ സമയത്ത് ആന്റോ ജോസഫ്ചേട്ടനുമായി സംസാരിച്ചു. ആന്റോ ചേട്ടനാണ് പറയുന്നത് ബി ഉണ്ണികൃഷ്ണൻ സാറുമായി ചേർന്ന് ഒരു കമ്പനി തുടങ്ങുന്നുണ്ടെന്നും അദ്ദേഹത്തോട് സംസാരിക്കാനും. അങ്ങനെ ഉണ്ണി സാറിനെ കണ്ടു സംസാരിച്ചു. അദ്ദേഹമാണ് നമുക്ക് മമ്മൂക്കയെ കാണാമെന്നു പറയുന്നത്..ഏകദേശം മൂന്ന് മണിക്കൂർ സമയമെടുത്താണ് മമ്മൂക്കയോട് കഥ പറയുന്നത്. കൊള്ളാം എന്നായിരുന്നു മമ്മൂക്കയുടെ അഭിപ്രായം. മമ്മൂക്ക ഈ സിനിമയോട് ഓക്കേ പറഞ്ഞ ശേഷമാണ് മഞ്ജു ചേച്ചിയിലേക്കെത്തുന്നത്.അവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇത്രയും വലിയ താരങ്ങളെ വച്ചു ആദ്യ സിനിമ എന്നത് ഏതൊരാളും സ്വപ്നം കാണുന്ന കാര്യമാണ്. ഒരുപാട് പേര് ശ്രമിച്ചിട്ടും മറ്റും എന്തുകൊണ്ടോ നടക്കാതെ പോയ കോമ്പിനേഷൻ ആണ് ഇവരുടേത്. അതിനെനിക്ക് സാധിച്ചത് ഭാഗ്യമായി കാണുന്നു.. ആ ഭാഗ്യം എനിക്ക് ലഭിക്കാനുള്ള കാരണം ആന്റോ ചേട്ടനും ഉണ്ണികൃഷ്ണൻ സാറുമാണ്”   ജോഫിന്‍   പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here