ഞരമ്പു രോഗികളുടെ കമന്‍റുകള്‍   കേട്ട്  തളരരുത്: സാനിയ  അയ്യപ്പന്‍

0
235

ഞരമ്പു രോഗികളുടെ കമന്‍റുകള്‍   കേട്ട്  തളരരുത്: സാനിയ  അയ്യപ്പന്‍

യുവതാരം      സാനിയ   അയ്യപ്പന്  സോഷ്യല്‍   മീഡിയയില്‍    നിരവധി   ആരാധകരാണുള്ളത്.   ഗ്ലാമര്‍  ഫോട്ടോഷൂട്ടുകളുമായി    ഈ   കോവിഡ്    കാലത്തും  സോഷ്യല്‍ മീഡിയയില്‍  സജീവമാണ്   സാനിയ.   എല്ലാ  വിഷയത്തിലും    ശക്തമായ   നിലപാടുകള്‍   ഉള്ള   നടിയാണ്    സാനിയ.    സോഷ്യല്‍   മീഡിയ   വഴിയുള്ള   സൈബര്‍   ആക്രമണങ്ങള്‍ക്ക്     അതേ   രീതിയില്‍  തന്നെയാണ്  സാനിയ   മറുപടിനല്‍കുന്നത്.

“ഒ​രി​​​ക്ക​ൽ​ ​ബം​​​ഗ്ളൂ​രു​ ​യാ​​​ത്ര​​​യ്‌​​​ക്കി​​​ട​​​യി​ൽ​ ​ഷോ​​​ട്സും​ ​ടോ​​​പ്പും​ ​ധ​​​രി​​​ച്ച് ​നി​ൽ​​​ക്കു​​​ന്ന​ എന്‍റെ ​ചി​​​ത്രം​  ​ഫേ​​​സ്ബു​​​ക്കി​ൽ​ ​പോ​​​സ്‌​​​റ്റ് ​ചെയ്തിരുന്നു.  ഉടനെ ഫോട്ടോയ്ക്ക് താഴെ  ​ഒ​​​രു​​​വ​​​ന്റെ​ ​ക​​​മ​​​ന്റ് ​വ​​​ന്നു​:​ ​”മ​​​ണി​​​ക്കൂ​​​റി​​​ന് ​എ​​​ത്ര​​​യാ​ ​റേ​​​റ്റ്?​​​
പ​​​ത്താം​ ​ക്ളാ​​​സി​ൽ​ ​പ​​​ഠി​​​ക്കു​​​ന്ന​ ​സമയത്താണെന്ന്   ഓര്‍ക്കണം. ഞാന്‍  ഉടനെ  തന്നെ ​ഫേ​​​സ്ബു​​​ക്ക് ​ലൈ​​​വി​ൽ​ ​വ​​​ന്ന് ​ആ​ ​ഞ​​​ര​​​മ്പ് ​രോ​​​ഗി​​​യെ​ ​പൊ​​​ളി​​​ച്ച​​​ടു​​​ക്കി. മ​​​നു​​​ഷ്യ​​​നെ​​​ന്ന് ​പോ​​​ലും​ ​വി​​​ളി​​​ക്കാ​​​നാ​​​വാ​​​ത്ത​ ​ഇ​​​ത്ത​​​രം​ ​വി​​​ചി​​​ത്ര​ ​ജ​​​ന്തു​​​ക്ക​​​ളെ​ ​എ​​​ന്ത് ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന എന്‍റെ   ​ചോ​​​ദ്യ​​​ത്തി​​​ന് ​സോ​​​ഷ്യ​ൽ​​​ ​മീ​​​ഡി​യ​ ​ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി​ ​മ​​​റു​​​പ​​​ടി​ ​പ​​​റ​​​ഞ്ഞു​:​ ​​​ത​​​ല്ലി​​​ക്കൊ​​​ല്ല​​​ണം.ഞ​​​ര​​​മ്പു​​​രോ​​​ഗി​​​ക​​​ളു​​​ടെ​ ​ക​​​മ​​​ന്റു​​​ക​ൾ​ ​കേ​​​ട്ട് ​ത​​​ള​ർ​​​ന്നി​​​രി​​​ക്കാ​​​തെ​ ​പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും​ ​പോ​​​രാ​​​ടു​​​ക​​​യു​​​മാ​​​ണ് ​പെ​ൺ​​​കു​​​ട്ടി​​​ക​ൾ​ ​ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്നാ​​​ണ്  എന്‍റെ   പക്ഷം”  ഒരു  പ്രമുഖ  മാധ്യമത്തിന്   നല്കിയ   അഭിമുഖത്തിലാണ്  സാനിയ  ഇത്  പറഞ്ഞത്.
‘​​​’​​​എ​​​ന്റെ​ ​മ​​​റു​​​പ​​​ടി​ ​കി​​​ട്ടാ​​​നാ​​​ണ് ​മോ​​​ശം​ ​ക​​​മ​​​ന്റി​​​ട്ട​​​തെ​ന്ന് ​പി​​​ന്നീ​​​ട​​​യാ​ൾ​ ​ക്ഷ​മ​ ​യാ​​​ചി​​​ച്ച് ​കൊ​​​ണ്ട് ​എ​​​ന്നോ​​​ട് ​പ​​​റ​​​ഞ്ഞു.വി​​​ശ​​​ന്ന് ​വ​​​ല​​​ഞ്ഞ​​​പ്പോ​ൾ​ ​ഭ​​​ക്ഷ​​​ണം​ ​മോ​​​ഷ്‌​​​ടി​​​ക്കേ​​​ണ്ടി​ ​വ​​​ന്ന​ ​മ​​​ധു​ ​എ​​​ന്ന​ ​പാ​​​വം​ ​ചേ​​​ട്ട​​​നെ​ ​ത​​​ല്ലി​​​ക്കൊ​​​ന്ന​​​വ​ർ​ ​ഇ​​​ത്ത​​​രം​ ​ഞ​​​ര​​​മ്പു​​​രോ​​​ഗി​​​ക​​​ളെ​ ​ത​​​ല്ലി​​​ക്കൊ​​​ല്ലാ​​​നു​​​ള്ള​ ​മ​​​ന​​​സാ​​​ണ് ​കാ​​​ണി​​​ക്കേ​​​ണ്ട​​​ത്.​അ​​​ങ്ങ​​​നെ​​​യേ​ ​ന​​​മ്മു​​​ടെ​ ​നാ​​​ട് ​ന​​​ന്നാ​​​വൂ.ഒ​​​രാ​ൾ​ ​എ​​​ന്ത് ​വ​​​സ്ത്രം​ ​ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന​​​ത് ​അ​​​യാ​​​ളു​​​ടെ​ ​സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​ണ്.എ​​​ന്ത് ​വ​​​സ്ത്രം​ ​ധ​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തി​​​ല​​​ല്ല​ ​മ​​​റ്റു​​​ള്ള​​​വ​ർ​ ​അ​​​തെ​​​ങ്ങ​​​നെ​ ​നോ​​​ക്കി​​​ക്കാ​​​ണു​​​ന്നു​ ​എ​​​ന്ന​​​തി​​​ലാ​​​ണ് ​പ്ര​​​ശ്‌​​​നം.​കാ​​​ഴ്‌​​​ച​​​പ്പാ​​​ടാ​​​ണ് ​മാ​​​റേ​​​ണ്ട​​​ത്.​മോ​​​ഡേ​ൺ​ ​വ​​​സ്ത്രം​ ​ധ​​​രി​​​ക്കു​​​ന്ന​ ​പെ​ൺ​​​കു​​​ട്ടി​​​ക​​​ളെ​​​ല്ലാം​ ​മോ​​​ശ​​​ക്കാ​​​രാ​​​ണെ​​​ന്ന​ ​ധാ​​​ര​​​ണ​​​യും​ ​മാ​​​റ​​​ണം” സാനിയ  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here