കരിപ്പൂര്‍ വിമാനാപകടം സിനിമയാകുന്നു

0
199

കരിപ്പൂര്‍ വിമാനാപകടം സിനിമയാകുന്നു

കരിപ്പൂര്‍   വിമാനപകടം    സിനിമയാകുന്നു.  കാലിക്കറ്റ്   എക്സ്പ്രസ്സ്  എന്ന  പേരില്‍    ഒരുക്കുന്ന  ചിത്രം  സവിധാനം  ചെയ്യുന്നത്  നവാഗത   സവിധായിക  മായ  ആണ്.   തിരക്കഥയും  സംഭാഷണവും   ഒരുക്കുന്നത്. മജീദ്  മാറഞ്ചേരിയാണ്. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രി 7.40 ഓടെയാണ് നാടിനെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം നടക്കുന്നത്. ദുബായിൽ  നിന്ന് പുറപ്പെട്ട 1344 എയർ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനമാണ് കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെത്. കനത്ത മഴയെ തുടർന്ന് ലാൻഡിങ്ങിന് ഇടയിൽ തെന്നിമാറിയതാണ് അപകടകാരണം. തെന്നിവീണ വിമാനം രണ്ടാമത് വീണ്ടും ടേക്ക് ഓഫീന് ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. വിമാനം രണ്ടായി പിളർന്നിരുന്നു. വിമാനത്തിന്റെ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് മരിച്ചത്.

അതിനൂതന   സാങ്കേതിക   വിദ്യയുടെ  സഹായത്തോടെ  ആയിരിയ്ക്കും   ചിത്രം  ഒരുക്കുക    എന്നു   അണിയറപ്രവര്‍ത്തകര്‍   അറിയിച്ചു. നൂറില്‍പ്പരം  പുതുമുഖ  താരങ്ങള്‍ക്കൊപ്പം   മലയാളത്തിലെ  ഒരു  പ്രമുഖ  താരവും  ചിത്രത്തില്‍  അഭിനയിക്കുന്നുണ്ട്. 2021 ജനുവരിയിൽ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ്  സിനിമാസ് ആണ് നിർമാണം.

LEAVE A REPLY

Please enter your comment!
Please enter your name here