പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം മാസ്കുകൾ കൈമാറി.

0
276

 

പോത്തൻകോട്: ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 13 ബ്ലോക്ക് ഡിവിഷനുകളിലെ വീടുകളിൽ വിതരണം ചെയ്യാൻ ഒരു ലക്ഷം മാസ്കുകൾ ബ്ലോക്ക് മെമ്പർമാർക്ക് കൈമാറി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാസ്കുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് അംഗം കുന്നുംപുറം വാഹീദിന് നൽകി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബ ബീഗം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അഡ്വ.യാസർ സ്വാഗതം പറഞ്ഞു. കോവിഡ് കാലത്തെ പ്രതിരോധിക്കുന്നതിന് ജനങ്ങളുടെ സുരക്ഷിതത്വം മുൻ നിർത്തിയാണ് മാസ്ക് വിതരണം നടത്തുന്നത്. മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി എല്ലാ വീടുകളിലും മാസ്കുകൾ എത്തിക്കാൻ തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here