രക്തംപുരണ്ട രാജീവ് ഗാന്ധിയുടെ വസ്ത്രവും കൊലയാളികള്‍ക്ക് മാപ്പുകൊടുത്ത  മാഡത്തിന്റെ മുഖവും:  സോണിയ ഗാന്ധിയോട്  ദേവന്‍  പറഞ്ഞത്

0
343

രക്തംപുരണ്ട രാജീവ് ഗാന്ധിയുടെ വസ്ത്രവും കൊലയാളികള്‍ക്ക് മാപ്പുകൊടുത്ത  മാഡത്തിന്റെ മുഖവും:  സോണിയ ഗാന്ധിയോട്  ദേവന്‍  പറഞ്ഞത്.

തെന്നിന്ത്യന്‍   സിനിമയിലെ      സുന്ദരനായ   വില്ലന്‍   എന്നാണ്  ദേവനെ  അറിയപ്പെടുന്നത്.മലയാളത്തില്‍ നായകനായും വില്ലനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ദേവന്‍ അന്യ ഭാഷാ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തിലാണ് കൂടുതലും തിളങ്ങിരുന്നത്. ഇന്നും  സൌത്ത്  ഇന്ത്യയിലെ  ഏറ്റവും  വിലകൂടിയ   താരങ്ങളില്‍  ഒരാളാണ്  ദേവന്‍.  ഒരു  പട്ടാളക്കാരനാവാന്‍   മോഹിച്ച  ദേവന്‍  അവിചാരിതമായാണ്  സിനിമയില്‍  എത്തുന്നത്. ഇടക്കാലത്ത്  സിനിമയില്‍  നിന്നും  രാഷ്ട്രീയത്തിലേയ്ക്ക്  ചുവട്  മാറ്റിയ  ദേവന്‍  ആദ്യം  പ്രവര്‍ത്തിച്ചത്   കോണ്‍ഗ്രസ്സ്  പാര്‍ട്ടിയിലായിരുന്നു. ദേവന്‍റെ  കുടുംബത്തിലുള്ള  എല്ലാവരും പാരമ്പര്യമായിത്തന്നെ   കോണ്ഗ്രസ്സ് പാര്‍ട്ടിയിലെ  അംഗങ്ങള്‍ ആയിരുന്നു. അതുകൊണ്ട്  തന്നെ  തനിക്കും കോണ്ഗ്രസ്സ്  പാര്‍ട്ടിയോട് സ്വഭാവികമായും  ഒരു  അനുഭാവം  ഉണ്ടായിരുന്നു  എന്നാണ്  ദേവന്‍  പറയുന്നത്. ഒരു   പ്രമുഖ  മാധ്യമത്തിന്  നല്കിയ   അഭിമുഖത്തിലാണ്   ദേവന്‍   ഇത്  പറഞ്ഞത്.

“കോളേജില്‍ ഞാന്‍ കെ.എസ്.യു വിലെ  പ്രവര്‍ത്തകനായിരുന്നു. വി.എം സുധീരനായിരുന്നു അന്നത്തെ  എന്‍റെ  രാഷ്ട്രീയത്തിലെ  റോള്‍മോഡലും ഹീറോയും. ഞാന്‍  ഏറെ  ആരാധിച്ചിരുന്ന  വി.എം സുധീരനും, ഉമ്മന്‍ ചാണ്ടിയും, എ.കെ ആന്‍റ്ണിയും , വയലാര്‍ രവിയുമെല്ലാം പിന്നീടു കോണ്ഗ്രസ്സിലെ  വലിയ  നേതാക്കളാകുകയും പല ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തപ്പോള്‍  ഞാന്‍  ഒരുപാട്  പ്രതീക്ഷിച്ചിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലേയും യുവജനപ്രസ്ഥാനത്തിലെയും ഇവരുടെ പോരാട്ടങ്ങളും  സമരങ്ങളും പ്രസംഗങ്ങളും  ആശയങ്ങളുമെല്ലാം അത്രകണ്ട്  എന്നെ  ആവേശം  കൊള്ളിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം  പ്രവര്‍ത്തനത്തിന്റെ  ഫലമായി വലിയ  മാറ്റം  നമ്മുടെ  രാജ്യത്ത്  ഉണ്ടാകുമെന്ന്  ഞാന്‍  പ്രതീക്ഷിച്ചു. എന്‍റെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരുന്നു  എന്ന്  പിന്നീടു  മനസില്ലായി. അധികാരം  കൈആളുന്ന എല്ലാ  രാഷ്ട്രീയക്കാരെയുംപോലെ  അവരും  മാറുന്ന  കാഴ്ചയാണ്  ഞാന്‍  കണ്ടത്.

2008 ഇന്‍ഡോ അമേരിക്കന്‍  ആണവകരാറുമായി ബന്ധപെട്ട ഒരു  സെമിനാറില്‍  ഒരു  പ്രബന്ധം  അവതരിപ്പിക്കാന്‍ എനിക്ക്  അവസരം ലഭിച്ചു. ചെന്നൈയില്‍   വച്ച്  നടന്ന  ആ  സെമിനാറില്‍ ആണവകരാറിനെക്കുറിച്ചുള്ള എന്‍റെ ചില പഠനങ്ങളും അതിനെ  തുടര്‍ന്നുള്ള  വേറിട്ട  കണ്ടെത്തലുകളും  ഞാന്‍  അവതരിപ്പിച്ചു. അന്ന്  ആ സെമിനാറില്‍  പങ്കെടുത്തു  സംസാരിക്കാന്‍  അന്നത്തെ  മന്‍മോഹന്‍ സിംഗ് മന്ത്രിസഭയിലെ ശാസ്ത്ര  സാങ്കേതിക  വകുപ്പ്  മന്ത്രിയായിരുന്ന കപില്‍  സിബലും ഉണ്ടായിരുന്നു. ഞാന്‍  അവതരിപ്പിച്ച  പ്രബന്ധം  അദേഹത്തിന്  വളരെ  ഇഷ്ട്ടമായതിനെ തുടര്‍ന്ന് അദ്ദേഹം  എന്നെ  കോണ്‍ഗ്രസ് ദേശീയ  അദ്ധ്യക്ഷയായ സോണിയാ  ഗാന്ധിയെ ഡല്‍ഹിയില്‍  ചെന്ന്  കാണാന്‍  ക്ഷണിക്കുയുണ്ടായി.
നിങ്ങളുടെ  ഈ  പുതിയ  ചിന്തയും  ഊര്ജവുമെല്ലാം എന്തുകൊണ്ട്  കോണ്‍ഗ്രസ്സ് എന്ന  മഹത്തായ  പ്രസ്ഥാനത്തിന്  പ്രയോജനപ്പെടുതിക്കൂടാ  എന്ന്  അദേഹം  എന്നോട്  ചോദിച്ചു. അന്ന്  ഞാന്‍  കേരള  പീപ്പിള്‍സ് പാര്‍ട്ടിയുടെ  പ്രവര്‍ത്തനവുമായി ബന്ധപെട്ടു സജീവമായി മുന്നോട്ടുപോകുന്ന   സമയമായിരുന്നു.

എന്‍റെ ആശയങ്ങളും  ജനോപകാരപ്രദമായ പുതിയ  കാഴ്ചപ്പാടുകളും കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലൂടെ  ജനങ്ങളില്‍ എത്തിക്കാന്‍  സാധിക്കുകയാണെങ്കില്‍ കൂടുതല്‍  നന്നാകും എന്ന്  ഞാനും  വിചാരിച്ചു.

കപില്‍ സിബല്‍  പറഞ്ഞതനുസരിച്ച് കേരളത്തിലെ ഒരു നേതാക്കളുടെയും സഹായം ഇല്ലാതെ ഞാന്‍ ഡല്‍ഹിയില്‍  ചെന്ന്   സോണിയ  ഗാന്ധിയെ  കണ്ടു. വെറുതെ  ഒന്ന്  കാണാന്‍  വേണ്ടി മാത്രം  പോയതല്ല  ഞാന്‍. എന്‍റെ രാഷ്ട്രീയപ്രവര്‍ത്തനവുമായി ബന്ധപെട്ടു  ഞാന്‍  കേരളത്തില്‍  അങ്ങോളം  ഇങ്ങോളം  പ്രവര്‍ത്തിച്ചപ്പോള്‍  കിട്ടിയ അനുഭവങ്ങളും  ഞാന്‍  പഠിച്ച  പാഠങ്ങളും ഉള്‍പ്പെടുത്തി    കോണ്‍ഗ്രസ്  പാര്‍ട്ടിയെ  ക്കുറിച്ച്  ഒരു  നാലുപേജുള്ള കുറിപ്പ്   തയ്യാറാക്കിയിട്ടാണ് സോണിയെ  ഗാന്ധിയെ  ഞാന്‍  കാണാന്‍  പോയത്. കലങ്ങി മറിയുന്ന കേരളത്തിലെ  കോണ്ഗ്രസ്സ് രാഷ്ട്രീയത്തിലെ പ്രശ്നങ്ങള്‍ക്കുള്ള  പരിഹാരം ഉടന്‍  കാണണം എന്ന്  ഞാന്‍  പറഞ്ഞു. കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിനെ നേരിടുന്നതിലുള്ള  പരമ്പരാഗതമായ സമവാക്യങ്ങളെ മൊത്തം  പോളിചെഴുതണം. രക്തക്കറയുള്ള ഇന്ദിരാഗാന്ധിയുടെ സാരിയും രക്തംപുരണ്ട രാജീവ്  ഗാന്ധിയുടെ  വസ്ത്രവും ഭര്‍ത്താവിന്റെ  കൊലയാളികള്‍ക്ക്  മാപ്പുകൊടുത്ത  മാഡത്തിന്റെ  മുഖവും  ഇന്ത്യയിലെ  ജങ്ങള്‍ക്ക്  കാണിച്ചുകൊടുക്കണം എന്ന്  ഞാന്‍  പറഞ്ഞു. ഇതുകേട്ട്  അവര്‍ ഒരു  നിമിഷം  അത്ഭുതതോടെ എന്‍റെ മുഖത്ത്  നോക്കി പറഞ്ഞു നിങ്ങള്‍  പറഞ്ഞത്  ശരിയാണ് മിസ്റ്റര്‍  ദേവന്‍. സോണിയ  ഗാന്ധി  പറഞ്ഞ  ആ  വാക്കുകളില്‍  ഒരുപാട്  അര്‍ഥങ്ങള്‍  ഉണ്ടായിരുന്നു. അന്ന്  ഒരുപാടുകാര്യങ്ങള്‍   നമ്മള്‍  തമ്മില്‍  സംസാരിച്ചു. ചര്‍ച്ച  കഴിഞ്ഞിറങ്ങിയപ്പോള്‍  ചാനലുകള്‍  എന്നെ  വളഞ്ഞു.

പിറ്റന്നത്തെ  പത്രങ്ങളിലും   ചാനലുകളിലും വാര്‍ത്ത‍കള്‍  നിറഞ്ഞു  ദേവന്‍  കോണ്ഗ്രസ്സില്‍ ചേരാന്‍  പോകുന്നു. പക്ഷേ എനിക്ക്  കോണ്‍ഗ്രസ്സില്‍  ഒരു  മെമ്പര്‍ഷിപ്  തരാനോ അര്‍ഹതപെട്ട ഒരു  സ്ഥാനം  നല്‍കാനോ കേരളത്തിലെ  ഒരു  കോണ്‍ഗ്രസ്സ് നേതാവിനും  താല്‍പ്പര്യമുണ്ടായിരുന്നില്ല. ഞാന്‍  വന്നാല്‍  ചിലരുടെയൊക്കെ സ്ഥാനമാനങ്ങള്‍  നഷ്ട്ടപ്പെടുമോ എന്ന്  അവര്‍ ഭയന്നിരുന്നു”  ദേവന്‍  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here