ആഘോഷമില്ലാതെ മെയ്-6ന്    ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിനം 

0
331

തിരുവനന്തപുരം : ആഘോഷങ്ങളൊന്നുമില്ലാതെ ശാന്തിഗിരി ആശ്രമത്തില്‍ ഇത്തവണത്തെ നവഒലി ജ്യോതിര്‍ദിനാചരണം നാളെ നടക്കും. ലോക്‌ഡൌണ്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്തരമൊരു തീരുമാനം ആശ്രമം എടുത്തത്. ഇന്നലെ പ്രത്യേക ആരാധനകളും പൂജകളും ആരംഭിച്ചു. രാവിലെ ദര്‍ശനമന്ദിരത്തില്‍ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി ആശ്രമകുംഭം നിറച്ചതോടെയാണ് ആരാധനകള്‍ ആരംഭിച്ചത്.
ആശ്രമം പ്രസിഡണ്ട് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തുടങ്ങിയവര്‍ ആശ്രമ കുംഭം ശിഷ്യപൂജിതയില്‍ നിന്നും എറ്റുവാങ്ങി. ഇന്നലെയും സന്ധ്യക്ക്   നിയുക്തരായ സന്യാസിമാര്‍ കുംഭം ശിരസിലേറ്റി ആശ്രമസമുചയത്തില്‍ പ്രദിക്ഷണം ചെയ്തു. ഇന്നും ഈ ചടങ്ങ് നടക്കും. നവഒലി ജ്യോതിര്‍ദിനമായ മെയ് 6 ബുധനാഴ്ച്ച രാവിലെ ധ്വജം ഉയര്‍ത്തല്‍, തുടര്‍ന്ന് പ്രത്യേക പുഷ്പാഞ്ജലി, യാമങ്ങള്‍തോറുമുള്ള പ്രത്യേക ആരാധനകള്‍ മുതലായവ നടക്കും. വൈകീട്ട് കുംഭവും ദീപവും ആശ്രമസമുച്ചയത്തെ പ്രദിക്ഷണം ചെയ്യും.
ഗവണ്‍മെന്റ് ആരാധനാലയങ്ങള്‍ക്ക് എര്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ആശ്രമത്തിലെ സ്പിരിച്വല്‍ സോണിലേയ്ക്കുള്ള എല്ലാ കവാടങ്ങളൂം അടച്ചിരിക്കുകയാണ്. സാമൂഹിക അകലം പാലിച്ച്  നിയുക്തരായ അഞ്ചുപേര്‍ മാത്രമേ പൂജാദി കാര്യങ്ങളില്‍ പങ്കെടുക്കുകയുള്ളു. ആഘോഷപരിപാടികള്‍ക്കായി കരുതി തുക ഉപയൊഗിച്ച് കേരളത്തിലുടനീളമുള്ള ജില്ലകളില്‍ സര്‍ക്കാര്‍ സാമൂഹിക അടുക്കളകള്‍ വഴി ഒരു ലക്ഷം പേര്‍ക്കുള്ള ഭക്ഷണ വിതരണം ആരംഭിച്ചു കഴിഞ്ഞു. ഒരോജില്ലയിലും അതാത് ഏര്യാ ആശ്രമങ്ങളില്‍ നിന്നുള്ളവരാണ് ഭക്ഷണം സര്‍ക്കാര്‍ അടുക്കളകളില്‍ എത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here