നിസ്റ്റിൽ സി-സെറ്റ് ഉദ്‌ഘാടനവും ബയോഫ്യൂൽ 1 സ്റ്റേയ്ക് ഹോൾഡേഴ്സ് മീറ്റും

0
81

സി എസ് ഐ ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റേർഡിസ്പ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ ക്ളീൻ എനർജിയിലും സുസ്ഥിര വികസനത്തിലും പ്രാധാന്യം നൽകിയുള്ള ഗവേഷണങ്ങൾക്ക് വേണ്ടി സെൻറ്റർ ഫോർ സസ്‌റ്റൈനബിൾ എനർജി ടെക്നോളജീസ് നീതി ആയോഗ് മെമ്പർ ഡോ. വി. കെ. സാരസ്വത് ഉദ്‌ഘാടനം ചെയ്തു. ഇതോടൊപ്പം ബയോഫ്യൂൽ സ്റ്റേയ്ക് ഹോൾഡേഴ്സ് മീറ്റും സംഘടിപ്പിച്ചു. 20 % എഥനോൾ മിശ്രിത ഇന്ധനം എന്ന ലക്ഷ്യത്തിലേക്കെത്താൻ ബയോഫ്യൂൽ അഥവാ ജൈവ ഇന്ധനവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചു ഡോ. സാരസ്വത് പ്രതിപാദിച്ചു.
സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച നിസ്റ്റ് ഡയറക്ടർ ഡോ. അനന്തരാമകൃഷ്ണൻ 2ജി എത്തനോൾ നിർമാണത്തിലും സംസ്കരണത്തിലും സസ്‌റ്റൈനബിൾ എനർജിയിലും നിസ്റ്റ് നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളെക്കുറിച് സംസാരിച്ചു.
സമ്മേളനത്തിൽ പങ്കെടുത്ത സി എസ് ഐ ആർ ഡയറക്ടർ ജനറൽ ഡോ. എൻ. കലൈസെൽവി സി എസ് ഐ ആർ ഊർജഗവേഷണരംഗത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും ഭാവിപദ്ധതികളെക്കുറിച്ചും സംസാരിച്ചു. പരമ്പരാഗതരീതികളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ള ഊർജമേഖലകളിലെ ഗവേഷണം വഴി മാത്രമേ നെറ്റ് -സീറോ എനർജി ലക്‌ഷ്യം കൈവരിക്കുവാൻ സാധിക്കുകയുള്ളു എന്ന് ഡോ. കലൈസെൽവി നിർദേശിച്ചു.
തുടർന്ന് നടന്ന ബയോഫ്യൂൽ സ്റ്റേയ്ക് ഹോൾഡേഴ്സ് മീറ്റിൽ പൊതുമേഖലാസ്ഥാപനങ്ങളടക്കം ഇരുപത്തിയഞ്ചോളം കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here