എട്ടു വയസ്സുകാരിയായ മകള്‍ക്ക് ബിയര്‍ നല്‍കി 65 കാരനായ പിതാവ് അറസ്റ്റില്‍

0
202

 

കാഞ്ഞങ്ങാട്: എട്ടു വയസുകാരിയായ മകള്‍ക്ക് ബിയര്‍ നല്‍കിയതിന് 65 വയസുകാരനായ പിതാവ് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിയെയാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. വീട്ടില്‍വെച്ചാണ് പ്രതി മകള്‍ക്ക് ബിയര്‍ നല്‍കിയത്. ഇതു കുടിച്ച കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പിതാവിനെ അറസ്റ്റ്‌ ചെയ്യുകയുമായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here