നെടുമ്പാശ്ശേരിയിൽ എത്തുന്നവർക്ക് ഇനി കഴുത്തറപ്പൻ വില നൽകേണ്ട, കുടുംബശ്രീ കഫേ കോർണർ റെഡി.

0
305

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുംബശ്രീയുടെ കഫേ കോർണർ

വിമാനത്താവളങ്ങളിൽ പ്രവാസി സഹോദരങ്ങൾ വരുമ്പോൾ ഭക്ഷണം ലഭിക്കുന്നതിന് അമിത വില നൽകേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടിരുന്നു.

വിദേശത്ത് നിന്ന് കൂടുതൽ പേർ എത്തുകയും അവർക്കു കോവിഡ് ടെസ്റ്റ്‌ നടത്തുകയും ചെയ്യുമ്പോൾ എയർപോർട്ടുകളിൽ തിരക്കുണ്ടാവുക സ്വാഭാവികമാണ്.. യാത്രക്കാർക്ക് കൂടുതൽ സമയം തങ്ങേണ്ട അവസ്ഥയും ഉണ്ടാകുന്നു.

ഭക്ഷണ പാനീയങ്ങൾ ന്യായമായ നിരക്കിൽ ഈ യാത്രക്കാർക്ക് ലഭ്യമാക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷനുമായി ആലോചിച്ചു. തുടർന്നാണ് രാജ്യാന്തര ടെർമിനലിൽ കുടുംബശ്രീയുടെ കഫേ കോർണർ തുറക്കാൻ തീരുമാനിച്ചത്. ഇന്നു രാവിലെ കോർണർ ഉദ്ഘാടനം ചെയ്തു.

കുന്നുകര, ചൂർണിക്കര പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളുടെ സൂക്ഷ്മ സംരംഭ യൂണിറ്റുകളാണ് നിലവിൽ ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഈ കഫെ കോർണറിൽ കുടിവെള്ളം, ചായ , കാപ്പി, ലഘു പലഹാരങ്ങൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.

24 മണിക്കൂറും ഈ കഫേ കോർണർ പ്രവർത്തിക്കും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അതീവ സാമൂഹ്യ പ്രതിബന്ധതയോടെയാണ് കുടുംബശ്രീ അംഗങ്ങൾ ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. അവർക്ക് എല്ലാ ആശംസകളും നേരുന്നു. ഈ നാട് നിങ്ങളെയോർത്ത് അഭിമാനിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here