കേരളം എന്നെ വരവേറ്റതെങ്ങനെ, പ്രവാസി മലയാളിയുടെ കുറിപ്പ് വൈറൽ…

0
326

ഷാർജയിൽ നിന്ന് വിമാനം കയറി പുലർച്ചെ കോഴിക്കോട് ഇറങ്ങി , പിന്നെ എന്താണ് കേരളത്തിന്റെ അവസ്ഥ എന്നും എങ്ങനെ കോറന്റൈൻ നിൽക്കണം എന്നൊക്കെ വിശദമായ ക്ലാസ്

എങ്ങനെയാണ് യാത്ര ചെയ്യുന്നത് വണ്ടി നമ്പർ എത്രയാണ് എവിടെ ആണ് കോറന്റൈൻ എന്നൊക്കെ നമ്മൾ സർക്കാർ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നതാണ് അടുത്ത ഘട്ടം , നല്ല ചുറുചുറുക്കുള്ള വളണ്ടിയർമാർ അതിന് നമ്മളെ സഹായിക്കും.

ഞാൻ നമ്മുടെ സർക്കാർ വാഹനമാണ് സെലക്റ്റ് ചെയ്തത്, അങ്ങനെ ആനവണ്ടിയിൽ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് അതിന്റെ ഇടയിൽ മാഹിയിൽ വാഹനം നിർത്തി, അവിടെ ഒരു മൈക്കും സെറ്റ് ചെയ്തിട്ടുണ്ട്. അതിലൂടെ നമ്മുടെ വിലാസവും കോറന്റൈൻ എവിടെ വേണം എന്നൊക്കെ പറയണം , അതൊക്കെ അവർ രജിസ്റ്റർ ചെയ്യും.

പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങൾക്ക് സർക്കാർ കോറന്റൈൻ ആണ് വേണ്ടത് എങ്കിൽ ആദ്യമേ കോറന്റൈൻ സെന്ററിന്റെ നമ്പർ തരപ്പെടുത്തി അവിടെ വിളിച്ചു നിങ്ങളുടെ വിവരങ്ങൾ അവർക്ക് കൈമാറണം, പെയ്ഡ് കോറന്റൈൻ ആണെങ്കിൽ പോകുന്ന സ്ഥലത്ത്‌ വിളിച്ചു പറഞ്ഞു ബുക്ക് ചെയ്യണം , കാരണം പോലീസും ആരോഗ്യ പ്രവർത്തകരും നിങ്ങൾക്ക് മുന്നേ അവിടെ ഉള്ള ഫെസിലിറ്റി അന്വേഷിക്കും എന്നിട്ടേ നിങ്ങളെ അവിടേയ്ക്ക് അയക്കൂ, ഞാൻ വീടിനു താഴെയുള്ള ഞങ്ങളുടെ ചെറിയൊരു വീട്ടിലാണ് എന്റെ കോറന്റൈൻ ഒരുക്കിയിരുന്നത്

ആന വണ്ടി കണ്ണൂർ സ്റ്റേഡിയത്തിലേക്ക് കയറി മൈക്കിലൂടെ എന്റെ പേര് വിളിച്ചു ഞാൻ ഇറങ്ങി ഒരു സന്നദ്ധപ്രവർത്തകൻ എന്റെ അടുത്തേക്ക് വന്നൂ.

” രഞ്ജിത്ത് അല്ലെ ആലച്ചേരിയിൽ അല്ലെ കോറന്റൈൻ നിങ്ങളുടെ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിളിച്ചിരുന്നു നിങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് ടാക്സി ഇപ്പോൾ വരും അതിൽ പോകാം ”

ഡ്രൈവർ സീറ്റ് പിന്നിൽ നിന്ന് മറച്ച ടാക്സിയിൽ അങ്ങനെ കണ്ണൂരിൽ നിന്ന് ആലച്ചേരിയിലെ എന്റെ കൊറന്റൈൻ വീട്ടിലേക്ക് അച്ഛനും അമ്മയും ഇവിടെ എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നു കട്ടിൽ മേശ കൂളർ കുറച്ചു പുസ്തകങ്ങൾ ടാങ്കിൽ നിറച്ചും വെള്ളം പാത്രങ്ങൾ അങ്ങനെ എല്ലാം തന്നെ ഉണ്ട്.

രാവിലെ ഒരു പോലീസുകാരൻ വന്നൂ , എന്റെ സൗകര്യങ്ങൾ തിരക്കി ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് വാട്ട്സപ്പിൽ അയച്ചു തന്നു.

തൊട്ടുപിന്നാലെ കണ്ണവം പോലീസ് സ്റ്റേഷനിലെ si വന്നൂ , കണ്ണൂരിൽ നിന്ന് പോലീസ് വിഭാഗം വീട്ടിൽ അമ്മയെ വിളിച്ചു നിർദ്ദേശങ്ങൾ നൽകി , ആരോഗ്യ പ്രവർത്തകരും പഞ്ചായത്തും എല്ലാം വിവരങ്ങൾ തിരക്കുന്നുണ്ട്.

എല്ലാ നിർദ്ദേശങ്ങളും നിയമങ്ങളും പാലിച്ച്‌ കൊണ്ടുള്ള 28 ദിവസത്തെ കോറന്റൈൻ ജീവിതത്തിലെ ഒരു ദിവസം അങ്ങനെ കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here