ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി തൊഴിൽ നിഷേധത്തിനെതിരെ വ്യാപക പ്രതിഷേധം

0
564

Covid 19 രോഗ വ്യാപനവും അതുമൂലംലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ സ്വയംതൊഴിൽ എടുത്ത് ജീവിക്കുന്ന ആയിരക്കണക്കിന് ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി രംഗത്ത് ഉള്ളവരാണ് പട്ടിണിയിലായത്. ലോക്ക് ഡൌൺ ചില ഇളവുകൾ വരുത്തി ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിച്ചപ്പോൾ വധുവരന്മാർക്ക് ഒപ്പം വരുന്ന ഫോട്ടോഗ്രാഫർ ക്കും വീഡിയോഗ്രാഫർ ക്കും അത് ചിത്രീകരിക്കുവാൻ സാധിക്കില്ല എന്നും പകരം ദേവസ്വം ഏർപ്പാടാക്കുന്ന വർക്ക് മാത്രമേ സാധിക്കൂ എന്നാണ് പറയുന്നത്, വിവിധ ഇടങ്ങളിൽ നിന്നും വരുന്ന വധൂവരൻമാരും അവരുടെ ബന്ധുക്കളും പാലിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തൊഴിലെടുക്കുന്ന ഞങ്ങൾ പ്രത്യേകമായി എങ്ങനെയാണ് കോവിഡ് പരത്തുന്നത്, തീർത്തും അശാസ്ത്രീയമായി ഒരു കാരണം പറഞ്ഞുകൊണ്ട് ജീവിക്കുവാനും തൊഴിലെടുക്കാനുള്ള ഞങ്ങളുടെ അവകാശത്തെ ഇല്ലാതാക്കരുത് എന്നാണ് അഭ്യർത്ഥിക്കുന്നത്.  ഇന്നത്തെ സാഹചര്യത്തിൽ ജീവിതം എങ്ങിനെ മുന്നോട്ടുകൊണ്ട് പോകും എന്ന് പകച്ചുനിൽക്കുന്ന ഫോട്ടോ ഗ്രഫി തൊഴിൽ മേഖലയിൽ ഉള്ളവരെ നിരാശപ്പെടുത്തുന്ന തീരുമാനത്തിൽ നിന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും പിന്മാറികൊണ്ട് പഴയ രീതിയിൽ ഫോട്ടോ വീഡിയോ എടുക്കുന്നതിനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ 13 ജില്ലാ ഭരണസിരാ കേന്ദ്രങ്ങളിലും ഗുരുവായൂർ ദേവസ്വം ബോർഡ് ഓഫീസിന് മുമ്പിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും വിവിധ യൂണിറ്റുകമ്മിറ്റികളും മേഖലാ കമ്മിറ്റികളും വില്ലേജ് ഓഫീസ്, വിവിധ ദേവസ്വം ഓഫീസുകൾക്ക് മുന്നിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പ്രതിഷേധ ധർണ സമരം നടത്തി .
ഈ നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായിആൾ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മുന്നോട്ടു പോകും എന്ന് അറിയിച്ചു.

     

        വിവിധ ജില്ലകളിലൂടെ

                       

LEAVE A REPLY

Please enter your comment!
Please enter your name here