അഴിമതിയിലൂടെ സമ്പന്ന മാർക്ക് പണമുണ്ടാക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗുരുവായൂർ ദേവസ്വം പിൻമാറണം- എം എ വാഹിദ് മുൻ കഴക്കൂട്ടം എംഎൽഎ

0
311

 

കഴക്കൂട്ടം: അഴിമതിയിലൂടെ ദേവസ്വംബോർഡിനും സമ്പന്നമാക്കും പണമുണ്ടാക്കാനും കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന തീരുമാനത്തിൽ നിന്നും ഗുരുവായൂർ ദേവസ്വം പിൻമാറണമെന്ന് കഴക്കൂട്ടത്ത് നടന്ന വില്ലേജ് ഓഫീസ് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് എം എ വാഹിദ് മുൻ എംഎൽഎ പറഞ്ഞു .
സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത 14 ജില്ലാ കേന്ദ്രങ്ങളിലേക്കുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴക്കൂട്ടം മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കഴക്കൂട്ടം വില്ലേജ് ഓഫീസ് ധർണ്ണ മേഖലാ പ്രസിഡൻറ് ഗംഗാധരൻ നായരുടെ അധ്യക്ഷതയിൽ കഴക്കൂട്ടം മുൻ നിയമസഭാ സാമാജികൻ എം.എ വാഹിദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജൂസത്യൻ, അനിൽ മണക്കാട്, ജില്ലാ സെക്രട്ടറി  സതീഷ് വസന്ത്മേ ഖല യൂണിറ്റ് ഭാരവാഹികളായ അരുൺ ജ്യോതി, സജീവ് കുമാർ, രാഹുൽ ചെമ്പഴന്തി, കണ്ണൻ പള്ളിപ്പുറം എന്നിവർ സംസാരിച്ചു മേഖലാ സെക്രട്ടറി സുരേഷ് കുമാർ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here