ഹൈവോൾട്ടേജ് ആക്ഷൻ രംഗങ്ങളുമായി വിശാലിന്റെ ചക്ര ട്രെയിലർ 

0
347

ഹൈവോൾട്ടേജ്  ആക്ഷൻ രംഗങ്ങളുമായി വിശാലിന്റെ ‘ചക്ര’ ട്രെയിലർ 

വിശാലിന്റെ പുതിയ  സിനിമയായ ‘ ചക്ര ‘ യുടെ  മലയാളം ട്രെയിലർ മോഹൻലാൽ പുറത്തിറക്കി. ത്രസിപ്പിക്കുന്ന ഹൈ വോൾട്ടേജ് ആക്ഷൻ രംഗങളുമായിട്ടാണ്    ട്രെയിലര്‍ എത്തിയിരിക്കുന്നത്.

സൈബർ ക്രൈമിന്റെ പാശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്    ചക്ര.  ഗൗരവമേറിയ ഒരു സാമൂഹിക പ്രശ്നത്തിലേക്കും  ചിത്രം വിരൽ ചൂണ്ടുന്നു.   തമിഴ്,മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷളിലായിട്ടാണ് ‘ചക്ര ‘ പ്രദർശനത്തിനെത്തുക.   തമിഴില്‍      കാര്‍ത്തിയും  തെലുങ്കില്‍  ആര്യയും   റാണാ ദുഗ്ഗുബട്ടിയും      കന്നഡയിൽ  യാഷും   ചേര്‍ന്നാണ് തങ്ങളുടെ ട്വിറ്റർ  പേജുകളിലൂടെ ട്രെയിലർ  റിലീസ്  ചെയ്തത്.

വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാല്‍  തന്നെയാണ്  ചക്ര നിര്‍മ്മിക്കുന്നത്.  നവാഗതനായ എം. എസ്. ആനന്ദാണ് ചിത്രം സവിധാനം  ചെയ്യുന്നത്.  .ഓൺലൈൻ ബിസിനസ് രംഗത്തെ കാപട്യങ്ങളുടെയും , ചതികളുടേയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ചക്ര’ യുടേത്‌. മിലിട്ടറി ഓഫീസറുടെ   വേഷത്തിലാണ്     വിശാൽ എത്തുന്നത്.  ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ , സൃഷ്ടി ഡാങ്കെ, കെ. ആർ. വിജയ, , മനോബാല,റോബോ ഷങ്കർ, വിജയ് ബാബു എന്നിവരാണ് മറ്റു  അഭിനേതാക്കൾ. യുവൻ ഷങ്കർ രാജ യാണ് സംഗീത സംവിധായകൻ . ബാലസുബ്രഹ്മണ്യമാണ്‌ ക്യാമറ കൈകാര്യം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here