നയന്‍താരയെക്കാള്‍   ഉയര്ന്ന   പ്രതിഫലം   വാങ്ങി  മാളവിക മോഹന്‍

ദക്ഷിണേന്ത്യന്‍ സിനിമയില്‍  ഏറ്റവും  അധികം  പ്രതിഫലം  വാങ്ങുന്ന  നടിയാര്  എന്ന ചോദ്യത്തിന്  ഒറ്റ  ഉത്തരമേ  ഉള്ളൂ. ലേഡി സൂപ്പര്‍സ്റ്റാര്‍   നയന്‍താര. 4 കോടി   രൂപയാണ്  നയന്‍താര ഒരു  സിനിമയ്ക്കു  പ്രതിഫലമായി  വാങ്ങുന്നത്.

എന്നാല്‍ ഇപ്പോള്‍  മറ്റൊരു മലയാളി  താരമായ  മാളവിക  മോഹന്‍  നയന്‍താരയുടെ ഈ   റിക്കോര്‍ഡ്  മറികടന്നിരിക്കുയാണ്. രവി  ഉദ്യവര്‍  സവിധാനം  ചെയ്യുന്ന   ഹിന്ദി  ചിത്രത്തിന്  വേണ്ടി  5  കോടി രൂപയാണ്  മാളവിക  പ്രതിഫലമായി  വാങ്ങുന്നത്. ശ്രീദേവി നായികയായ  മോം  എന്ന ചിത്രത്തിന്‍റെ   സവിധായകനാണ്     രവി   ഉദ്യവര്‍.  ചിത്രത്തിന്‍റെ  പേരും  മറ്റ്  വിവരങ്ങളും   ഉടന്‍  ഔദ്യോഗികമായി  അനിയറപ്രവര്‍ത്കര്‍   പ്രഖ്യാപിക്കും. ആക്ഷന്‍ ത്രില്ലര്  വിഭാഗത്തിലുള്ള  ചിത്രത്തിന്  വേണ്ടി   ഇപ്പോള്‍ കായിക അഭ്യാസം  പരീശീലിക്കുകയാണ്   മാളവിക  മോഹന്‍.

പ്രശസ്ഥ  ഇറാനിയന്‍  സംവിധായകന്‍  മജീദ്  മജീദി സംവിധാനം  നിര്‍വഹിച്ച  ബിയോണ്ട്  ദി  ക്ലൌഡ്സ്   ആയിരുന്നു  മാളവികയുടെ   ആദ്യ  ബോളിവുഡ്   അരങ്ങേറ്റ  ചിത്രം. വിജയ്   നായകനായി  റിലീസിന്   തയ്യാറായി  നില്‍ക്കുന്ന  മാസ്റ്റര്‍   എന്ന  ചിത്രത്തിലെ  നായിക  കൂടിയാണ്  മാളവിക. 2013 ല്‍   പുറത്തിറങ്ങിയ  മാലയാള  ചിത്രം  പട്ടംപോലെ ആയിരുന്നു  മാളവികയുടെ അരങ്ങേറ്റ  ചിത്രം.രജനീകാന്ത് നായകനായ പേട്ടയിലും മാളവിക  ശ്രദ്ധേയമായ  വേഷം  ചെയ്തിരുന്നു.

പ്രശസ്ത   ഛായാഗ്രാഹകന്‍  കെ.യു മോഹനന്‍റെ  മകളാണ്  മാളവിക  മോഹന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമില്‍  പോസ്റ്റ്  ചെയ്യുന്ന മിക്ക  ഫോട്ടോകളും  വൈറലാണ്. അടുത്തിടെ  അമേരിക്കയില്‍  കറുത്ത വര്‍ഗ്ഗക്കാരനായ  ജോര്‍ജ്  ഫ്ലോയിഡ്  കൊല്ലപ്പെട്ട  സമയത്ത് കുട്ടിക്കാലത്ത്  തനിക്ക്  ഉണ്ടായ വംശീയ    അധിക്ഷേപത്തെക്കുറിച്ച്  മാളവിക  തുറന്നു  പറഞ്ഞിരുന്നു.
14 വയസുള്ളപ്പോഴുള്ള അനുഭവമായിരുന്നു മാളവിക  പറഞ്ഞത്.
തന്‍റെ  അടുത്ത സുഹൃത്തിന് അവന്റെ  അമ്മ ചായ കൊടുക്കില്ലായിരുന്നു. ഒരിക്കൽ അവൻ  അമ്മയോട് ചായ ചോദിച്ചു. എന്നാൽ  ചായ കുടിച്ചാൽ മാളവികയെ  പോലെ കറുത്തു പോകും എന്ന് അവനോട് അവർ പറഞ്ഞു. ചായ കുടിച്ചാൽ കറുത്തു പോകുമെന്നാണ് അവർ കരുതിയിരുന്നത്.

സുഹൃത്ത്, മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും താൻ  അൽപം ഇരുണ്ട നിറമുള്ള മലയാളിപ്പെൺകുട്ടിയും ആയിരുന്നു. ഇരുവരും  തമ്മിലുള്ള നിറവ്യത്യാസം അതുവരെ  മാളവിക്കയ്ക്ക്  ഒരു പ്രശ്നമായിരുന്നില്ല. എന്നാൽ  ആദ്യമായി ഒരാൾ അങ്ങനെ പറഞ്ഞതോടെയാണ് താനും അതെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് എന്ന് മാളവിക മോഹനൻ പറയുന്നു. ജാതീയതയും  വർണവിവേചനവും നമ്മുടെ സമൂഹത്തിൽ ഇപ്പോഴുമുണ്ട്. ഇരുണ്ട നിറമുള്ളവരെ ‘കാലാ’ എന്ന് അഭിസംബോധന ചെയ്യുന്നത് എപ്പോഴും കേൾക്കാം. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികൾ എന്നാണ്  പൊതുവെ വിളിക്കുന്നത്. എന്തിനാണ്  അങ്ങനെ വിളിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും മാളവിക പറയുന്നു.നോർത്ത് ഈസ്റ്റുകാരെയും  കറുത്ത തൊലി നിറം ഉള്ളവരെയും അധിക്ഷേപിക്കുന്ന പ്രയോഗങ്ങളുണ്ട്. വെളുത്ത തൊലി നിറം ഉള്ളവരെ സുന്ദരന്മാർ എന്നും കറുത്ത തൊലി നിറം ഉള്ളവരെ വിരൂപരായാണ് കരുതുന്നതെന്നും മാളവിക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. ലോകം  വംശവെറിയെ അപലപിക്കുമ്പോൾ  നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകൾ കാണാൻ സാധിക്കും. നിറമല്ല ഒരു മനുഷ്യന്റെ  ഉള്ളിലെ നന്മയാണ് അവനെ സുന്ദരനാക്കുന്നതെന്ന്   മാളവിക മോഹനന്റെ അഭിപ്രായം.

LEAVE A REPLY

Please enter your comment!
Please enter your name here