കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം തടസപ്പെട്ടു.

0
230

 

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ ആയി മാറാൻ പോവുന്ന കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണം തടസ്സപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ അറുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിർമ്മാണം   നിർത്തിവയ്ക്കേണ്ടി വന്നത്  RDS കമ്പനിയുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. മേനംകുളത്തെ കമ്പനിയുടെ ക്യാമ്പിലുള്ള 150 തൊഴിലാളികളെയും50 സ്റ്റാഫുകളെയും പരിശോധിച്ചതിൽ 60 പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. കോവിഡ്
പോസിറ്റീവായ തൊഴിലാളികളെ ചിറയിൻകീഴിലും ആറ്റിങ്ങലിലും പ്രവർത്തിക്കുന്ന കോ വിഡ് ഫസ്റ്റ് ലൈൻ കെയർ ട്രീറ്റ്മെൻറ് സെൻറർ ലേക്ക് മാറ്റി .
               വാഹനങ്ങൾ കുറവായിരുന്ന ലോക്ക് ഡൗൺ കാലയളവിൽ നിർമ്മാണ പ്രവർത്തികൾ കൂടുതൽ വേഗതയിൽ ചെയ്യാനുള്ള സാഹചര്യം നിലവിൽ വന്നപ്പോൾ ആണ് ഈ ദുരിതം വന്നത് എന്ന് കരാറെടുത്ത കമ്പനിയുടെ അധികൃതർ പറഞ്ഞു.
2.72 കിലോമീറ്റർ ദൂരത്തിലും 42 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലയളവിലും നിർമ്മാണ പ്രവർത്തികൾ തടസ്സപ്പെട്ടിരുന്നു .രണ്ടു വർഷം കൊണ്ട് പണി പൂർത്തിയാക്കേണ്ട പദ്ധതിയാണ്. ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ മിഷൻ ഹോസ്പിറ്റൽ ജംഗ്ഷൻ വരെ 79 കോൺക്രീറ്റ് തൂണുകളിൽ കൂടെയാണ് എലിവേറ്റഡ് ഹൈവേ നിർമ്മാണം വിഭാവന ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here