കോവിഡ് 19: സജീവമായി ആരോഗ്യവകുപ്പ് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍

0
221

 

ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസിലെയും 67 ഉപ സ്ഥാപനങ്ങളിലെയും മുഴുവന്‍ ഓഫീസ് ജീവനക്കാരും വിശ്രമമില്ലാതെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവം. നേരിട്ട് രോഗീപരിചരണമില്ലെങ്കിലും മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരാണ് മതിയായ ഫണ്ട് ഒരുക്കല്‍, ലോക്കല്‍ പര്‍ച്ചേസ്, ദൈനംദിന റിപ്പോ ര്‍ട്ടിംഗ് എന്നിവ നിര്‍വഹിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കോവിഡ്  പ്രവര്‍ത്തനത്തിന് അംഗീകാരമായി ഒന്നാം തീയതി ശമ്പളം നല്‍കുവാന്‍ ഉത്തരവ് ഇറക്കിയപ്പോള്‍ ജില്ലയിലെ മിനിസ്റ്റീരിയല്‍ വിഭാഗം കൃത്യതയോടെ നടപ്പാക്കി മാതൃകയായി. മിനിസ്റ്റീരിയല്‍ വിഭാഗം 42 കോവിഡ് രോഗപ്രതിരോധ ബോധവത്ക്കരണ ക്ലാസുകള്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തി. തികഞ്ഞ അര്‍പ്പണമനോഭാവത്തോടെ അടിയന്തര സര്‍വീസ് വിഭാ ഗത്തിന്റെ ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ ജില്ലയിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ നേതൃത്വത്തില്‍ 67 സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ രാപകലില്ലാതെ ജോലി ചെയ്തുവരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here