സുശാന്ത് മരിച്ചിട്ട് 26 ദിവസം. വിവാദങ്ങൾ ഒഴിയാതെ ബോളിവുഡ് 

0
241

സുശാന്ത് മരിച്ചിട്ട് 26 ദിവസം. വിവാദങ്ങൾ ഒഴിയാതെ ബോളിവുഡ് 

സുശാന്ത്  സിങ് രജ്പുത് ആത്മഹത്യ ചെയ്തിട്ട്  26 ദിവസം  പിന്നിടുകയാണ്.
നടന്റെ മരണം സിനിമാലോകത്ത് തന്നെ വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ആത്മഹത്യയ്ക്ക് തൊട്ടുപിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ നടി കങ്കണ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായികയും നടിയുമായ പൂജ ഭട്ട്.ട്വിറ്ററിലൂടെ പഴയൊരു അവാര്‍ഡ് ഷോയുടെ വീഡിയോ പങ്കുവച്ചാണ് പൂജയുടെ വിമര്‍ശനം. ‘ഗ്യാങ്സ്റ്ററി’ന് അവാര്‍ഡ് ലഭിച്ച കങ്കണ മഹേഷ് ഭട്ട്, മുകേഷ് ഭട്ട് എന്നിവരെ ആലിംഗനം ചെയ്തതിനു ശേഷം സ്റ്റേജിലേക്ക് കയറിപ്പോകുന്നതും, ഇരുവര്‍ക്കും നന്ദി പറയുന്നതുമാണ് വീഡിയോയിലുള്ളത്.

വീഡിയോ കള്ളം പറയുമോ? ചില വസ്തുതകള്‍ ഞാന്‍ മുന്നോട്ട് വയ്ക്കുന്നു. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ സ്വജനപക്ഷപാതത്തിനെതിരെ വാതോരാതെ സംസാരിക്കുന്ന കങ്കണയെ തുടക്കത്തില്‍ പിന്തുണച്ചത് താരങ്ങളുടെ കുടുംബാംഗങ്ങള്‍ തന്നെയാണെന്നും പൂജ ഭട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here