കേരളത്തില്‍ അക്കൗണ്ട് തുറക്കാതെ തുറന്ന് ബി.ജെ.പി.

0
365

കേരളത്തിലെ ഇലക്ഷന്‍ റിസള്‍ട്ട് പുറത്ത് വന്നുകഴിഞ്ഞപ്പോള്‍ ഇടത് കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചത് രണ്ട് സീറ്റുകളിലെ അപ്രതീക്ഷിത പരാജയം.

മന്ത്രിയും സി.പി.എം. ന്റെ ഉശിരന്‍ വനിതാ മുന്നണി പോരാളിയും എന്ന് വിശേഷിപ്പിക്കപെടുന്ന ജെ.മേഴ്സിക്കുട്ടിയമ്മയുടെ കൊല്ലത്തെ പാര്‍ട്ടി കോട്ടയിലെ പരാജയമാണ് അതില്‍ ഒന്നാമത്തേത്. മേഴ്സിക്കുട്ടിയമ്മയുടെ പരാജയം കുറച്ച് നേരത്തെ സൂചന കിട്ടിയിരുന്നുവെങ്കിലും അവസാന നിമിഷം വരെ പോരാട്ടം കടുപ്പിച്ച എം. സ്വരാജിന്റെ വളരെ ചെറിയ വോട്ടിന്‍റെ തോല്‍വിയാണ് ഇടത്കേന്ദ്രങ്ങള്‍ക്ക് ഡബിള്‍ ഷോക്ക് ആയത്.

മേഴ്സിക്കുട്ടിയമ്മയെ അയ്യായിരത്തോളം വോട്ടുകള്‍ക്ക് കുണ്ടറ മണ്ഡലത്തില്‍ യു.ഡി.എഫ്.ലെ പി.സി. വിഷ്ണുനാഥ് ആണ് പരാജയപ്പെടുത്തിയത്. എം. സ്വരാജിനെ കഴിഞ്ഞ തവണ ഇതേ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ സ്വരാജിനോട് പരാജയം ഏറ്റുവാങ്ങിയ കെ. ബാബുവാണ് വെറും ആയിരത്തില്‍പ്പരം വോട്ടിന്‍റെ വ്യത്യാസത്തില്‍ പരാജയപ്പെടുത്തിയത്.

രണ്ട് പരാജയങ്ങളെപ്പറ്റിയും വ്യത്യസ്തമായ വിശകലനങ്ങളും പുറത്ത് വരുന്നുണ്ട്.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളാണ് മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് ഇടയാക്കിയത് എന്നാണ് വലതുപക്ഷ മാധ്യമങ്ങള്‍ പറഞ്ഞു വെക്കുന്നത്. അതേ സമയം എം. സ്വരാജിന്‍റെ തോല്‍വി കെ. ബാബുവിന്‍റെ അഴിമതിയില്‍ നിന്ന് മുക്തമായുള്ള തിരിച്ചുവരവാണ് എന്നും വിശകലനം ചെയ്യുന്നു.

ഔദ്യോഗികമായ വിശദീകരണമോ പ്രസ്താവനയോ ഇതുമായി ബന്ധപ്പെട്ട്  ഇടത് ക്യാമ്പുകളില്‍ നിന്നും പുറത്ത് വന്നിട്ടില്ലെങ്കിലും ഇടതിന്‍റെ ഏത് നീക്കത്തിനും ആദ്യചുവടു വെക്കുന്ന സൈബര്‍ ഗുണ്ടകള്‍ എന്ന് എതിരാളികളും ചുവപ്പിന്‍റെ കടന്നലുകള്‍ എന്ന് സ്വയവും വിശേഷിപ്പിക്കുകയും ചെയ്യുന്ന ഇടത് സൈബര്‍ – സോഷ്യല്‍ വിങ്ങില്‍ നിന്നും ശ്രദ്ധേയമായ വിശകലനങ്ങളും കണക്കുകളും സോഷ്യല്‍ ഹാന്‍ഡിലുകളിലേക്ക് എത്തിയിട്ടുണ്ട്.

2016 ലെ തിരഞ്ഞെടുപ്പില്‍ നേമത്ത് പരീക്ഷിച്ചു വിജയിച്ച കോ-ലീ-ബീ സഖ്യത്തിന്‍റെ തുടര്‍ച്ച ഈ ഇലക്ഷനില്‍ കേരളത്തിലങ്ങോളം ഇങ്ങോളം പരീക്ഷിച്ചുവെങ്കിലും ഫലം കണ്ടത് കുണ്ടറയിലും തൃപ്പൂണിത്തുറയിലുമാണെന്ന് കണക്കുകള്‍ നിരത്തി കടന്നലുകള്‍ സ്ഥാപിക്കുന്നു.

കുണ്ടറ:
2016 ലെ ഇലക്ഷനില്‍ BJP നേടിയ വോട്ട് – 30000
2021ലെ ഇലക്ഷനില്‍ BJP നേടിയ വോട്ട് – 5000
2021 ലെ ഇലക്ഷനില്‍ BJP ക്ക് നഷ്ടപ്പെട്ട വോട്ട് – 25000

ഈ ഇരുപത്തി അയ്യായിരത്തില്‍ ബഹുഭൂരിപക്ഷവും UDFന് മറിച്ചതുകൊണ്ട് ആണ് കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മ പരാജയപ്പെട്ടത് എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു ഇടത് സോഷ്യല്‍ ഹാന്‍ഡിലുകള്‍.

തൃപ്പൂണിത്തുറ:
2016 ലെ ഇലക്ഷനില്‍ BJP നേടിയ വോട്ട് – 30215
2021ലെ ഇലക്ഷനില്‍ BJP നേടിയ വോട്ട് – 16240
2021 ലെ ഇലക്ഷനില്‍ BJP ക്ക് നഷ്ടപ്പെട്ട വോട്ട് – 13975

ഇത്രയും വോട്ടും UDFന് മറിച്ചിട്ടും M. Swaraj നോട്‌ K. Babu ഫോട്ടോഫിനിഷ് ജയം മാത്രം നേടിയത് M. Swarajന് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഉറപ്പായ വിജയമായിരുന്നു ലഭിക്കേണ്ടിയിരുന്നത് എന്ന ഇടത് സോഷ്യല്‍ കടന്നലുകളുടെ കണക്കുകള്‍ വെച്ചുള്ള വിലയിരുത്തലും വരും ദിവസങ്ങളില്‍ കേരളരാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടും എന്നുറപ്പാണ്.

എന്നും BJP, UDF മുന്നണികളെയും അതിന്‍റെ നയങ്ങളെയും നിശിതമായി വിമര്‍ശിച്ചിരുന്ന രണ്ടു പ്രധാന നേതാക്കളാണ് പരാജയപ്പെട്ടത് എന്നും ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

Ad’

 

 

LEAVE A REPLY

Please enter your comment!
Please enter your name here