എന്തുകൊണ്ട് ശരിക്കുള്ള  മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിയുന്നില്ല : ഷൈന്‍  ടോം ചാക്കോ

0
293

എന്തുകൊണ്ട് ശരിക്കുള്ള  മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിയുന്നില്ല : ഷൈന്‍  ടോം ചാക്കോ

ഇതിഹാസ   എന്ന  ചിത്രത്തിന്റെ  അപ്രതീക്ഷിത   വിജയത്തിലൂടെ     ഏവരെയും  അത്ഭുദപ്പെടുത്തുന്ന    താരോദയമായി     മലയാള  സിനിമയിൽ  ഉയർന്നു  വന്ന  നടനാണ്  ഷൈൻ  ടോം  ചാക്കോ.  വ്യക്തിജീവിതത്തിൽ   ഉണ്ടായ     ചില    തിരിച്ചടികൾ   ഷൈൻ   എന്ന  നടനെ   ചെറുതായെങ്കിലും  ബാധിച്ചിട്ടുണ്ട്   എന്ന്  പറയാം.    എന്നാൽ  കഴിഞ്ഞ വര്‍ഷം റിലീസായ   ഇഷ്‌ക്ക് ,  ഉണ്ട  എന്നീ  ചിത്രങ്ങളിലൂടെ  അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവാണ്‌   ഷൈന്‍  നടത്തിയത്.  “ഒരു  അഭിനേതാവ്  എന്ന  നിലയിൽ   വൈവിധ്യമുള്ള    കഥാപാത്രങ്ങൾ  ചെയ്യാനാണ്    ഞാൻ  എപ്പോഴും  ശ്രമിക്കാറുള്ളത്.  ഞാൻ  ചെയ്തിട്ടുള്ള    എല്ലാ  മികച്ച  കഥാപാത്രങ്ങളും   എന്നെ  തേടി   വന്നിട്ടുള്ളതാണ്.  ഞാനായിട്ട്  തിരഞ്ഞെടുത്ത   കഥാപാത്രങ്ങൾ  വളരെ  ചുരുക്കമാണ്.   ഇഷ്ക്കും  ഉണ്ടയും ഒരേ  സമയത്തു   ഇറങ്ങിയത്  തികച്ചും  യാദൃച്ഛികമായി   സംഭവിച്ചതാണ്.  2018   ജൂണിൽ   ഷൂട്ട്  ചെയ്യേണ്ട    ചിത്രമായിരുന്നു.   പ്രളയം  കാരണമാണ്  നീണ്ടുപോയതു.  2018  ഒക്ടോബറിലാണ്    ഉണ്ടയുടെ  ഷൂട്ട്  തുടങ്ങിയത്.    ഈ  രണ്ടു  ചിത്രങ്ങളിലും       പെർഫോമൻസിനു   ഒരുപാട്    സ്പെയിസ്  ഉണ്ടായിരുന്നു”  ഒരു   പ്രമുഖ   മാധ്യമത്തിന്   നല്കിയ   പഴയ  അഭിമുഖത്തിലാണ്   ഷൈന്‍   ടോം  ഇത്  പറഞ്ഞത്. ഉണ്ട  എന്ന   ചിത്രത്തെ   മുന്നിര്‍ത്തി   വളരെ  ഗൌരവമായ   അഭിപ്രായങ്ങളാണ്   ഷൈന്‍   പറഞ്ഞത്.

“നമ്മൾ    കാണുന്നതും  അറിയുന്നതും    എല്ലാം  സത്യമാണെന്നാണോ     എന്നാണ്  ആദ്യം     ചിന്തിക്കേണ്ടത് .         മാവോയിസ്റ്റ് , നക്സൽ   ബാധിത  പ്രദേശങ്ങളിൽ   നിന്ന്  പുറത്തുവരുന്ന   വാർത്തകളുടെയെല്ലാം   സത്യസന്തത   ഉണ്ട  എന്ന   സിനിമ    നിശബ്ദമായി    ചോദ്യം  ചെയ്യുന്നുണ്ട്.   നമ്മുടെ  രാജ്യത്തു  ഇത്രയും  വലിയ  സൈന്യവും  രഹസ്യാന്വേഷണ   വിഭാഗവും  ഒക്കെ ഉണ്ടായിട്ടും  എന്തുകൊണ്ടാണ്    ശരിക്കുള്ള    മാവോയിസ്റ്റുകളെ   കണ്ടെത്താൻ  കഴിയാത്തതു.    മാവോയിസ്റ്റ്  ഭീതി   ഇവിടെ  നിലനിൽക്കണം  എന്ന്  ചിലർ  ആഗ്രഹിക്കുന്നു  എന്ന്   തോന്നുന്നു. അത്തരം  പുതിയ  ചിന്തകളും   ചർച്ചകളും  സമ്മാനിക്കുന്നതാണ്    ഉണ്ട  എന്ന  ചിത്രം. നമ്മളുടെ  ശീലങ്ങളും     കാച്ചപ്പാടുകളും    പലതും  തെറ്റാണെന്നു  കൂടി   ഉണ്ട     പറായാതെ    പറയുന്നുണ്ട് .    കാടിന്റെ   മക്കളെ  സംസ്ക്കാര   ശൂന്യരായിട്ടാണ്     നമ്മൾ     പലപ്പോഴും      കാണുന്നത്.  കാടിന്റെ   രീതികളും   നിയമങ്ങളും    ഏറ്റവും  മനോഹരങ്ങളാണ്.    തങ്ങളുടെ  മണ്ണ്  വിട്ടൊരു  ജീവിതം   സ്വപ്നം  കാണാത്തവരാണ്   അവർ.  എത്ര  വലിയ   ജോലിയിൽ    പ്രവേശിച്ചാലും     നിറത്തിന്റെ  പേരിൽ      അവരെ   ഒറ്റപ്പെടുത്തുന്ന       സവർണ്ണ മനോഭാവം  ഉള്ളവരെയും       ചിത്രം    പൊളിച്ചു   കാട്ടുകയാണ്”  ഷൈന്‍  പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here