കസബയുടെ രണ്ടാം ഭാഗം സൂചനകള്‍ നല്കി നിര്‍മ്മാതാവ്

0
242

കസബയുടെ രണ്ടാം ഭാഗം സൂചനകള്‍ നല്കി നിര്‍മ്മാതാവ്

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി തെളിച്ച കസബ എന്ന മമ്മൂട്ടി ചിത്രം റിലീസ് ചെയ്തിട്ട്  ഇന്ന് 4 വര്‍ഷം തികയുന്നു. ചിത്രത്തിലെ  മമ്മൂട്ടിയുടെ  ചില  സംഭാഷണങ്ങള്‍  വന്‍  വിവാദങ്ങള്‍ക്ക്  കാരണമായിരുന്നു. രാജന്‍ സക്കറിയ എന്ന  വഷളനായ  പോലീസ്  ഉദ്യോഗസ്ഥനായിട്ടാണ്   മമ്മൂട്ടി ചിത്രത്തില്‍   പ്രത്യക്ഷപ്പെടുന്നത്.  കസബയുടെ രണ്ടാം  ഭാഗം  ഉണ്ടായേക്കുമെന്ന സൂചന  നല്‍കുകയാണ്  നിര്‍മ്മാതാവായ  ജോബി  ജോര്‍ജ്.

ജോബി ജോര്‍ജ് ഫേസ് ബുക്കില്‍   കുറിച്ചത്:

‘നാല് കൊല്ലം മുന്‍പ്…ഇ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയാ യുടെ വരവിനു വേണ്ടി.. ആണായിപിറന്ന.. പൗരഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം. ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഇ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ. Four Years Of KASABA #Goodwill Entertainments #NithinRenjiPanicker#And All You.’ ജോബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കസബയിലെ  മമ്മൂട്ടിയുടെ  ചില   സ്ത്രീവിരുദ്ധ  പരാമര്‍ശങ്ങള്‍ക്ക്  എതിരെ നടി  പാര്‍വതി തിരുവോത്ത്  രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here