ശാന്തിഗിരി നവപൂജിതം 11ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

0
235

 

തിരുവനന്തപുരം  : ശാന്തിഗിരി നവപൂജിതം ആഘോഷങ്ങള്‍ സെപ്തംബര്‍ 11ന് ശനിയാഴ്ച കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും നവപൂജിതം ആഘോഷങ്ങള്‍ നടക്കുക. രാവിലെ അഞ്ചിന് പ്രത്യേക പുഷ്പാഞ്ജലിയോടെ നവപൂജിതം ആഘോഷങ്ങള്‍ ആരംഭിക്കും. ആറിന് പ്രധാന ചടങ്ങായ ധ്വജം ഉയര്‍ത്തല്‍ നടക്കും. തുടര്‍ന്ന് ആശ്രമം ചടങ്ങുകള്‍. 11ന് ആശ്രമത്തിലെത്തുന്ന ഗവര്‍ണ്ണര്‍ പുഷ്പസമര്‍പ്പണം നടത്തും. തു‌ര്‍ന്ന് നവപൂജിതം സമ്മേളനം. കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 95-ാമത് നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷനാകും. ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖര്‍എന്നിവര്‍ വിവിധസമയങ്ങളില്‍ ചടങ്ങുകളില്‍ പങ്കെടുക്കും. ഇതേസമയം ന്യൂയോര്‍ക്ക്, മെക്സിക്കോ, ടോക്യോ, നേപ്പാള്‍, കൊളമ്പോ, ഖത്തര്‍, ബഹറിന്‍, ഒമാന്‍, അബുദാബി, അജ്മാന്‍, ദുബൈ,ഷാര്‍ജ,കുവൈറ്റ്, മോസ്ക്കോ, കോലാലമ്പൂര്‍, മലേഷ്യ, സിങ്കപൂര്‍, ന്യൂഡല്‍ഹി, മുബൈ, അഹമ്മദാബാദ്, ഗോഹാട്ടി, അരുണാചല്‍പ്രദേശ്, ചെന്നൈ, മധുര, കോയമ്പത്തൂര്‍, കന്യാകുമാരി തുടങ്ങി 95 കേന്ദ്രങ്ങളിലും ഇതേദിവസം നവപൂജിതം ആഘോഷങ്ങള്‍‍ നടക്കും.

വരുംകാലത്തെക്കുറിച്ച് വ്യക്തമായ വീക്ഷണത്തില്‍ വിലയിരുത്തുകയും വാരാവുന്ന വൈതരണികളെ പ്രവചിക്കുകയും ചെയ്തിരുന്ന മഹാഗുരുവാണ് നവജ്യോതി ശ്രീകരുണാകര ഗുരു. ഗുരുവിന്റെ ജന്മദിനമായ നവപൂജിതം കഴിഞ്ഞവര്‍ഷവും കോവിഡ് നിബന്ധനകള്‍ പാലിച്ച് ആഘോഷങ്ങളില്ലാതെയാണ് നടത്തിയത്. ഇത്തവണയും ആള്‍ക്കൂട്ടം ഒഴിവാക്കി പ്രാര്‍ത്ഥനകളും ആശ്രമചടങ്ങുകളിലും മാത്രം ഒതുക്കുകയാണ് നവപൂജിതം ആഘോഷങ്ങള്‍. പോത്തൻകോട് പ്രസ് ക്ലബ്ബിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി, മീഡിയ റിലേഷൻസ് എ.ജി.എം വി.ബി നന്ദകുമാർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here