ത്രില്ലടിപ്പിക്കുന്ന അനുഭവവുമായി ഫഹദിന്‍റെ ‘സീ  യൂ  സൂണ്‍’  ട്രെയിലര്‍

0
226

ത്രില്ലടിപ്പിക്കുന്ന അനുഭവവുമായി ഫഹദിന്‍റെ ‘സീ  യൂ  സൂണ്‍’  ട്രെയിലര്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ‘സീ യു സൂൺ’  എന്ന   ചിത്രത്തിന്‍റെ  ട്രെയിലര്‍ എത്തി. ശരിക്കും   ത്രില്ലടിപ്പിക്കുന്ന   രീതിയിലാണ്    ട്രെയിലര്‍   ഒരുക്കിയിരിക്കുന്നത്. ഫഹദിന്റെ  ആരാധകര്‍  ഏറെ  പ്രതീക്ഷയോടെ   കാത്തിരിക്കുന്ന   ചിത്രമാണിത്. ആമസോൺ പ്രൈം വഴിയാണ്   ചിത്രം    റിലീസ്  ചെയ്യുന്നത്.  .ടേക്ക് ഓഫ്, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ  ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം പൂർണമായും ഐ ഫോണിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, എഡിറ്റിങ്, വെര്‍ച്വൽ സിനിമാറ്റൊഗ്രഫി എന്നിവ നിർവഹിച്ചിരിക്കുന്നതും സവിധായകന്‍   മഹേഷ്   നാരായണന്‍ ആണ്.   ഫഹദ്  ഫാസിലിന്‍റെ  വീട് ഉൾപ്പടെ ലൊക്കേഷനാക്കി, ക്രൂ ഇല്ലാതെ ചുരുങ്ങിയ ഇന്‍ഡോര്‍ ലൊക്കേഷനുകളിലുമായ് പൂര്‍ത്തിയാക്കിയ ഒരു പരീക്ഷണ ചിത്രമാണ് ‘സീ യു സൂൺ’.  ഫഹദ് ഫാസിൽ ആണ് നിർമാണം.സംഗീതം ഗോപി സുന്ദർ. ഛായാഗ്രഹണം സബിൻ ഉരളികണ്ടി. മേക്കപ്പ് അഖിൽ ശിവൻ

LEAVE A REPLY

Please enter your comment!
Please enter your name here