പ്രഭാസിന്‍റെ  രാധേശ്യാം സെപ്തംബറില്‍ തുടങ്ങുന്നു.

0
196

പ്രഭാസിന്‍റെ  രാധേശ്യാം സെപ്തംബറില്‍ തുടങ്ങുന്നു.

പ്രഭാസ്  നായകനായി   എത്തുന്ന   ഏറ്റവും  പുതിയ  ചിത്രം    ‘രാധേശ്യാമിന്‍റെ   ചിത്രീകരണം   സെപ്തംബറില്‍  ആരംഭിക്കും.  കെ.കെ രാധാകൃഷ്ണ കുമാര്‍  ആണ്  ചിത്രം  സവിധാനം  ചെയ്യുന്നത്.   2015  -ല്‍   പുറത്തിറങ്ങിയ  ജില്‍   ആണ്     രാധാകൃഷ്ണ  കുമാര്‍  സവിധാനം  ചെയ്ത  ആദ്യ  ചിത്രം. പ്രഭാസിന്‍റെ   ഇരുപതാമത്   ചിത്രമാണിത്. സച്ചിന്‍, ഭാഗ്യശ്രീ, മുരളി  ശര്‍മ, സാശാ, കുനാല്‍, സത്യന്‍  തുടങ്ങിയവരാണ്   ചിത്രത്തിലെ  മറ്റ്  താരങ്ങള്‍. പൂജ  ഹെഡ്ഗേ  ആണ്    ചിത്രത്തിലെ  നായിക.        നേരത്തെ തന്നെ പ്രഭാസിന്റെ പുതിയ ചിത്രം റൊമാന്റിക്ക് ചിത്രമാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ജൂലായ്   9  നാണ്    ചിത്രത്തിന്‍റെ   ഫസ്റ്റ്  ലുക്ക്  പോസ്റ്റര്‍      അണിയറപ്രവര്‍ത്തകര്‍   പുറത്തുവിട്ടത്.   മലയാളം ഉള്‍പ്പെടെ നിരവധി ഭാഷയിലുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെപ്തംബറിലെ   രണ്ടാമത്തെ  ആജ്ച    ചിത്രീകരണം  ആരംഭിക്കും\. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ

LEAVE A REPLY

Please enter your comment!
Please enter your name here