എസ്.പി  ബാലസുബ്രമമണ്യത്തിന് വേണ്ടി  പ്രാർത്ഥിച്ചു  മമ്മൂട്ടി

0
209

എസ്.പി  ബാലസുബ്രമമണ്യത്തിന് വേണ്ടി  പ്രാർത്ഥിച്ചു  മമ്മൂട്ടി

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ രോഗസൗഖ്യത്തിനായി  പ്രാര്‍ഥിക്കുന്നുവെന്ന് മമ്മൂട്ടി. സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ ആരോഗ്യസ്ഥിതിയിലേക്ക് തിരികെ എത്തിക്കട്ടെയെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
എസ്.പി ബാലസുബ്രഹ്മണ്യം സാറിന്‍റെ വേഗത്തിലുള്ള തിരിച്ചുവരവിനായി  പ്രാര്‍ഥിക്കുന്നു. സ്വാതികിരണം, അഴകന്‍ എന്നീ രണ്ട് സിനിമകളില്‍ അദ്ദേഹം പാടിയ പാട്ടുകളില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.
സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ അവസ്ഥയിലേക്ക് മടക്കി കൊണ്ടുവരട്ടെ. മമ്മൂട്ടി കുറിച്ചു. ഈ മാസം അഞ്ചിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് എസ് പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ   ദിവസം   അദ്ദേഹത്തിന്റെ   കോവിഡ്  പരിശോധന   ഫലം  നെഗറ്റീവായതായി     തെറ്റായ  വാര്‍ത്ത  വന്നിരുന്നു. എസ്.പി.ബിയുടെ  മകന്‍   റാംചരണ്‍   വാര്‍ത്ത  നിഷേധിച്ച്  കൊണ്ട്  ഇന്നലെ  തന്നെ   വീഡിയോ  പോസ്റ്റ്  ചെയ്തിരുന്നു. ഇപ്പൊഴും  വെന്റിലേറ്ററിന്‍റെ  സഹായത്തോടെയാണ്   അപ്പ  കഴിയുന്നതെന്നും   ദയവായി   അസത്യമായ   വാര്ത്തകള്‍    പ്രചരിപ്പിക്കരുതെന്നും    റാംചരണ്‍  പറഞ്ഞു. ഓഗസ്റ്റ്  13ന് രാത്രിയോടെ അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളാവുകയായിരുന്നു. ഹോം ക്വാറന്‍റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും എസ് പി ബി സ്വന്തം തീരുമാനപ്രകാരം ആശുപത്രിയില്‍ കഴിയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here