കാർഷികമേഖലയ്ക്കും ആരോഗ്യമേഖലയ്ക്ക് മുൻഗണന- നിയുക്ത എംഎൽഎ ജി ആർ അനിൽ

0
223

നിയുക്ത നെടുമങ്ങാട് എംഎൽഎയെ പോത്തൻകോട് പ്രസ്ക്ലബ് സെക്രട്ടറി അനൂപ് കരൂർ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു.

 

നെടുമങ്ങാട് മണ്ഡലം ഒരു കാർഷിക മേഖലയാണ് ആയതുകൊണ്ട് കാർഷിക മേഖലയ്ക്കും കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയ്ക്ക് മുൻതൂക്കം കൊടുക്കുമെന്നും പോത്തൻകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നിയുക്ത എംഎൽഎ ജി ആർ അനിൽ പറഞ്ഞു . മണ്ഡലത്തെ സംബന്ധിച്ച അടിയന്തര പ്രാധാന്യം ഉള്ള ഒട്ടനവധി വികസന പ്രവർത്തനങ്ങൾ ചെയ്തുതീർക്കാനുണ്ട്. കുടിവെള്ളക്ഷാമം. സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കൽ .പരമ്പരാഗത തൊഴിൽ മേഖലയുടെ സംരക്ഷണം. വെള്ളാണിക്കൽ പാറ പോലെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ ഒരു ടൂറിസം സർക്യൂട്ടിൽ കൊണ്ടുവരുന്നതിനും പറ്റിയുമുള്ള ആശയങ്ങൾ എംഎൽഎ പത്രപ്രവർത്തകയുമായി പങ്ക് വച്ചു . എന്നാൽ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയെ ചെറുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും എം  എൽഎ കൂട്ടിച്ചേർത്തു. പോത്തൻകോട് പ്രസ്ക്ലബിൽ കോവിഡ് മാനദണ്ഡമനുസരിച്ച് നടന്ന പരിപാടി ക്ലബ്ബ് രക്ഷാധികാരി ബി എസ് ഇന്ദ്രന്റെ അധ്യക്ഷതയിൽ പ്രസ്ക്ലബ് സെക്രട്ടറി അനൂപ് കരൂർ സ്വാഗതമാശംസിച്ചു. പ്രസ്ക്ലബ് എക്സിക്യൂട്ടീവ് മെമ്പർമാരായ ചെറിയാൻ, സജൂ സത്യൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here