അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്‍റെ കുടുംബത്തിന് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. ബാലൻ ധനസഹായം ശനിയാഴ്ച നല്‍കും

0
259

അന്തരിച്ച മിമിക്രി കലാകാരന്‍ ഷാബുരാജിന്‍റെ കുടുംബത്തിന് സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ശനിയാഴ്ച നൽകും. ഷാജുരാജിൻ്റെ ആറ്റിങ്ങലുള്ള വീട്ടിൽ ഉച്ചയ്ക്ക് 12ന് കോവിഡ്- 19 ലോക്ഡൗൺ നിബന്ധനകൾ പാലിച്ചുകൊണ്ട് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലനാണ് ധനസഹായം ആശ്രിതർക്ക് നൽകുന്നത്.

കുടുംബത്തിന്‍റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം നൽകാൻ തിരുമാനിച്ചത് .

20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗബാധിതയായി കിടപ്പിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here