സൗജന്യ ഡയാലിസിസുമായി തിരു: ജില്ലാ പഞ്ചായത്ത്

0
393

ആശ്വാസ് എന്ന പുതിയ പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മുഴുവൻ വൃക്കരോഗികൾക്കും സൗജന്യമായി ഡയാലിസിസ് ലഭ്യമാക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ ഈ തനതുപദ്ധതിയിലൂടെ ഒരു വർഷത്തേക്കാണ് സൗജന്യ ഡയാലിസിസ് ലഭിക്കുക. സർക്കാർ ആശുപത്രികളിലെ സൗജന്യ ഡയാലിസിസിന് പുറമേ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടരുന്നവർക്ക് ഒരു ഡയാലിസിസ് 900 രൂപ വരെ ലഭ്യമാക്കുകയും ചെയ്യും.

ഈ വിവരം അർഹതപ്പെട്ട മുഴുവൻ പേരിലും എത്തട്ടെ. പദ്ധതിയുടെ അപേക്ഷാ ഫോമുകൾ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ലഭ്യമാണ്..
അപേക്ഷിക്കേണ്ട അവസാന തീയതി 2020 മെയ് 10.

LEAVE A REPLY

Please enter your comment!
Please enter your name here