പൊതുഗതാഗതമില്ല ഹോട്ടലുകൾ തുറക്കാം; കേന്ദ്രസർക്കാരിന്റെ പുതിയ ലോക്ക്‌ഡൗൺ മാർഗനിർദ്ദേശങ്ങൾ എന്തൊക്കെ?

0
278

ന്യൂഡൽഹി :  രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. അതേസമയം കോവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

ഹോട്ടലുകളും ഹോംസ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാൻ അനുമതി നൽകി. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം പ്രവർത്തിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്.

സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം. രാജ്യത്തുടനീളം കൊറിയർ സർവീസുകളും ഏപ്രിൽ 20 മുതൽ പ്രവർത്തനം ആരംഭിക്കും.

റേഷൻ കടകൾ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് – എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. ഇവയിൽ പരമാവധിയും വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതിയിലാക്കാമെങ്കിൽ അതാണ് നല്ലത്.

ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ, എടിഎമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐടി സ്ഥാപനങ്ങൾ, ബാങ്കിംഗ് കറസ്പോണ്ടന്‍റ് സ്ഥാപനങ്ങൾ, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.

തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി

കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കും

വ്യോമ റെയിൽ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല

അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും

വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും

പൊതു ആരാധന നടത്താൻ പാടില്ലെന്ന് നിർദേശം

മദ്യം, സിഗരറ്റ് വില്‍പനയ്ക്ക് നിരോധനം

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം

മെഡിക്കല്‍ ലാമ്പുകള്‍ക്ക് തുറക്കാം

ആരാധനാലയങ്ങള്‍ തുറക്കരുത്

ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്

മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം

ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളിലുള്ളവര്‍ക്ക്‌ യാത്രാനുമതി

പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും.

ഗതാഗതം

1. അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ മാത്രമേ വാഹനങ്ങൾ ഉപഓഗിക്കാവൂ.

2. അഗ്നിശമനസേന, പൊലീസ് വാഹനങ്ങൾ, ആംബുലൻസ് അടക്കമുള്ള എമർജൻസി സേവനങ്ങൾ

3. റെയിൽവേ, എയർപോർട്ട്, സീപോർട്ട് എന്നിവകളിൽ ചരക്ക് നീക്കം മാത്രം.

4. അന്തർസംസ്ഥാനചരക്ക് നീക്കത്തിനായി വാഹനങ്ങൾ ഉപയോഗിക്കാം

5. പെട്രോളിയം, എൽപിജി, ഭക്ഷണവസ്തുക്കൾ, അവശ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ കൊണ്ടുപോകാൻ അന്തർസംസ്ഥാനഗതാഗതം അനുവദിക്കും.

6. കൊയ്ത്തുപകരണങ്ങൾ കൊണ്ടുപോകാൻ അനുവദിക്കും. അത് അതിർത്തി കടന്നും കൊണ്ടുപോകാം. (പുതിയ നിർദേശമാണ്)

7. വിദേശ പൗരൻമാർക്ക് ഇന്ത്യയിൽ നിന്ന് പോകാം. പക്ഷേ, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം മാത്രം.

LEAVE A REPLY

Please enter your comment!
Please enter your name here